വാഴക്കാട് : വോട്ടർ പട്ടിക അട്ടിമറിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും, ബി.ജെ.പിയുടെയും, ഗൂഢാലോചന വോട്ടർ പട്ടികയിലെ കൃത്രിമത്വവും, വോട്ടവകാശം നിഷേധിക്കുന്ന ഇടപെടലുകൾ അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും, നമ്മുടെ സമ്മതിധാനവകാശം മോഷ്ടിക്കാതിരിക്കുക, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉത്തരവാദിത്വം, സുതാര്യത, അതിവേഗ തിരുത്തൽ നടപടി എന്നിവ ഉണ്ടാവണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന ഒപ്പുശേഖരണപ്രചരണ പരിപാടിയുടെ ഭാഗമായി

* വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ വാഴക്കാട് മണ്ഡലം തല ഉദ്ഘാടനം വാഴക്കാട് – ചീനി ബസാറിൽ വെച്ച്
ഡി.സി.സി ജനറൽ സെക്രട്ടറി നൗഫൽ ബാബു പി.കെ നിർവ്വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.
DCC മുൻ ജനറൽ സെക്രട്ടറി KMA റഹ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന സലീം, മുൻ പ്രസിഡണ്ട് സി.വി. സക്കറിയ, മുൻ മണ്ഡലം പ്രസിഡണ്ട് സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ,DCC മെമ്പർ എം.മാധവൻ, സേവാദൾ ജില്ല പ്രസിഡണ്ട് പി.സുരേന്ദ്രൻ,ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ
കെ.പി.രവീന്ദ്രൻ മാസ്റ്റർ, ഷംസു മപ്രം, ഹമീദ് ഊർക്കടവ്, കെ.ടി.ഷിഹാബ്, ശ്രീദാസ് വെട്ടത്തൂർ, മുസ്തഫ വാഴക്കാട്, മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ യു.കെ.അസൈൻ , പി.രവീന്ദ്രനാഥ്, പി.കെ. ആലിക്കോയ, എം.മുഹമ്മദ് ബഷീർ, എ.സി പത്മാവതി പോഷക സംഘടന നേതാക്കളായ സി.പി.അബൂബക്കർ ,സുനിൽ കുമാർ നൂഞ്ഞിക്കര, കാളൂർ അബൂബക്കർ മാസ്റ്റർ, സി.കെ. അബൂബക്കർ, വസന്തകൃഷ്ണൻ, യു.കെ.മുഹമ്മദലി, ലീല രാധാകൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.കെ.റഷീദ്, മെമ്പർമാരായ ടി.അയ്യപ്പൻകുട്ടി, പി.ടി.വസന്തകുമാരി, ജമീല പോഷക സംഘടന ബ്ലോക്ക് – മണ്ഡലം നേതാക്കൾ, വാർഡ് – ബൂത്ത് പ്രസിഡണ്ടുമാർ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
മണ്ഡലം ജനറൽ സെക്രട്ടറി സതീഷൻ സ്വാഗതവും, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് അഷ്റഫ് മലടിഞ്ഞിയിൽ നന്ദിയും പറഞ്ഞു.




