23.8 C
Kerala
Thursday, April 30, 2026

പുളിക്കൽ പഞ്ചായത്തിലെ വയോജനങ്ങൾക്ക് ഇനി ‘പിരിസപ്പാട്’ കാലം; സംഗമത്തിന് തുടക്കമായി

Must read

ആൽപ്പറമ്പ്: പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓരോ വാർഡിലെയും അങ്കണവാടികൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന വയോജന സംഗമം ‘പിരിസപ്പാട്’ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ആൽപ്പറമ്പ് വാർഡ് 12-ലെ കൊടികുത്തിപ്പറമ്പ് അങ്കണവാടി പരിസരത്ത് വെച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

വയോജന ക്ഷേമത്തിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾ ഈ ഭരണസമിതി ചെയ്തുവരുന്നതായി പ്രസിഡന്റ് പറഞ്ഞു. വയോജനങ്ങൾക്ക് കട്ടിലുകൾ, ഹിയറിങ് എയ്ഡുകൾ, പാലിയേറ്റീവ് സൗകര്യങ്ങൾ, മരുന്നുകൾ, ഉല്ലാസയാത്രകൾ എന്നിവ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വയോജനങ്ങൾക്ക് ഒത്തുകൂടാനും കലാപരിപാടികൾ നടത്തുവാനും ആലുങ്ങലിൽ പകൽ വീട് ആരംഭിച്ചതും ഈ ഭരണസമിതിയുടെ കാലത്താണെന്ന് പ്രസിഡന്റ് അറിയിച്ചു.

പാട്ടുപാടിയും അനുഭവങ്ങൾ പങ്കുവെച്ചും വയോജനങ്ങൾ സംഗമം ആഘോഷമാക്കി. മാനസിക ഉല്ലാസത്തിനായി കലാകാരന്മാരായ പ്രജീഷ്, മുഹമ്മദ് റാഫി എന്നിവരുടെ കലാപരിപാടികളും അരങ്ങേറി. കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും എം.എൽ.എച്ച്.പി. ജസീലത്ത്, ജെ.എച്ച്.ഐ. ഹനാൻ എന്നിവർ നടത്തിയ എൻ.സി.ഡി. ക്ലിനിക്കും വയോജനങ്ങൾക്ക് ഏറെ ഉപകാരപ്പെട്ടു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും തുടർ ദിവസങ്ങളിൽ സംഗമം നടക്കും.

ചടങ്ങിൽ അങ്കണവാടി ടീച്ചർ ലത സ്വാഗതം പറഞ്ഞു. വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ കെ.ടി. സുഹ്റ ചേലാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൺ എം. ആയിഷാബി ടീച്ചർ, എട്ടാം വാർഡ് മെമ്പർ നിമിഷ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രമേശ്, എ.എൽ.എം.എസ്.സി. അംഗം രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. എ.ഡി.എസ്. അംഗം ഹൂറുന്നിസ നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article