വിളയിൽ പറപ്പൂർ : 2025–26 വര്‍ഷത്തെ കിഴിശ്ശേരി ഉപജില്ലാകലോത്സവം,അറബി കലോത്സവം, സംസ്കൃതോത്സവം എന്നിവ വിളയില്‍- പറപ്പൂര്
വി.പി.എ.യു.പി. സ്കൂളില്‍വെച്ച് നടത്തുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി
മേളയുടെ സുഗമമായ നടത്തിപ്പിന് സ്വാഗതസംഘം
രൂപീകരിക്കുന്നതിനായുള്ള യോഗം 2025 സെപ്റ്റംബര്‍ 18 വ്യാഴം 2.30pm ന് വിളയില്‍ – പറപ്പൂര് വി.പി.എ.യു.പി.സ്കൂളില്‍ ചേരുന്നു.
ഉപജില്ലയിലെ പ്രധാനാധ്യാപകര്‍, സംഘടനാ
പ്രതിനിധികള്‍, വി.പി.എ.യു.പി. സ്കൂള്‍ പിടിഎ – എംടിഎ അംഗങ്ങള്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, വിളയില്‍ – പറപ്പൂര് പ്രദേശത്തെ നാട്ടുകാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങി എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന്
AEO കിഴിശ്ശേരി,HM ഫോറം സെക്രട്ടറി കിഴിശ്ശേരി, മാനേജര്‍ വി.പി.എ.യു.പി. സ്കൂള്‍,ഹെഡ്മാസ്റ്റര്‍ വി.പി.എ.യു.പി. സ്കൂള്‍ വിളയില്‍ – പറപ്പൂര്,PTA – MTA പ്രസിഡന്റ് വി.പി.എ.യു.പി. സ്കൂള്‍ വിളയില്‍ – പറപ്പൂര് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
28 -മത് കിഴിശ്ശേരി ഉപജില്ലാ കലോത്സവം. നവം: 1-5 വിളയിൽ പറപ്പൂർ VPAUP സ്കൂളിൽ; സ്വാഗതസംഘ രൂപീകരണ യോഗം നാളെ.




