വാഴക്കാട് :സെപ്റ്റംബർ 16 ഓസോൺ ദിനത്തിന്റെ ഭാഗമായി എളമരം ബി ടി എം ഒ യു പി സ്കൂൾ സയൻസ് ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഓസോൺ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി “കുടയും ഓസോൺ കുടയും ”സന്ദേശ സദസ്സ് സംഘടിപ്പിച്ചു.

ഓസോൺ സംരക്ഷിക്കുന്നതിനും, ദൈനം ദിന ജീവിതത്തിൽ പ്രയോജനപ്പെടുന്ന പുതിയ ആവശ്യങ്ങളും ആശയങ്ങളും കുട്ടികൾക്ക് സമർപ്പിക്കാനായി രൂപീകരിച്ച ഐഡിയ ബോക്സ് ഉദ്‌ഘാടനം പി ടി എ വൈസ് പ്രസിഡന്റ് ഹാരിസ് വലിയ വീട്ടിൽ നിർവഹിച്ചു. പ്രവർത്തനങ്ങൾക്ക് ഹെഡ് മാസ്റ്റർ നൗഷാദ് ഒ എം അധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ്ബ് കോ ഓർഡിനേറ്റർ സുധ കെ ടി, ശാസ്ത്ര രംഗം കൺവീനർ സാജിദ എം കെ, സീഡ് ക്ലബ്ബ് കോ ഓർഡിനേറ്റർ സജ്‌ന വി പി നേതൃത്വം നൽകി. ഹഫ്സ ടി പി, സാജിദ പി,സി പി മുഹമ്മദ് സർഫാസ്, ഷാകിറ കെ പങ്കെടുത്തു. ഓസോൺ ക്വിസ്, ഉപന്യാസ രചന മത്സരങ്ങളും നടന്നു.




