ചീനിബസാർ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാതെ വാർഡിലെ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കുന്ന വാർഡ് മെമ്പർ എം.കെ. നൗഷാദ് രാജിവെക്കണമെന്ന് CPI(M) ചീനിബസാർ വാർഡ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചാലിയാറിൽ ജലനിരപ്പ് കുറഞ്ഞ തോതിൽ ഉയർന്നാൽ പോലും വെള്ളത്തിലാകുന്ന കെ.എം. അബ്ദുള്ള മെമ്മോറിയൽ റോഡ് ഉയർത്തിക്കെട്ടുമെന്ന പ്രാഥമിക ഉറപ്പു പോലും പാലിക്കാതിരുന്നതും കമ്മിറ്റി ചൂണ്ടിക്കാട്ടി.

വാർഡിലെ പ്രശ്നങ്ങളിൽ ഇടപെടാതെ സോഷ്യൽ മീഡിയ പി.ആർ. പ്രവർത്തനങ്ങളിൽ അഭിരമിക്കുന്ന മൂന്നാം ഊഴ പ്രസിഡൻ്റ് കൂടിയായ വാർഡ് മെമ്പർ ആ സമീപനം ഉപേക്ഷിക്കണമെന്നും, വാർഡിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് അടിയന്തിരവും സുസ്തിരവുമായ പരിഹാരം കാണമെന്നും. അല്ലാത്ത പക്ഷം ശക്തമായ ജനപ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും CPI(M) വാർഡ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
CPIM വാഴക്കാട് ലോക്കൽ സെക്രട്ടറി ടി.ഫൈസൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാവ കെ.പി, എ.പി ഫയാസ് കമ്മിറ്റിയിൽ സന്നിഹിതരായി.
============================================
Deplorable Condition of K.M. Abdullah Memorial Road: CPI(M) Cheenibazar Ward Committee Demands the Resignation of Member A.K. Noushad
Cheenibazar: The CPI(M) Cheenibazar Ward Committee, through a resolution, demanded that ward member M.K. Noushad resign for failing to keep his election promises and for neglecting the ward’s basic issues.
The committee pointed out that even the primary assurance of raising the K.M. Abdullah Memorial Road—so that it would not flood when the water level in Chaliyar river rose slightly—was not fulfilled.
They also criticized the ward member, who is serving his third term as president, for ignoring local problems and instead focusing on social media PR activities. The committee urged him to abandon this approach and provide urgent and sustainable solutions to the ward’s basic issues. Otherwise, they warned, strong public protests would be launched.
CPI(M) Vazhakad Local Secretary T. Faisal and local committee members Bava K.P. and A.P. Fayaz were present at the committee meeting.




