കെ.എസ്.എം.എം. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉത്രാട ദിനത്തിൽ “ഗൃഹാങ്കണ പൂക്കള മത്സരം” സംഘടിപ്പിച്ചു.

തികച്ചും സംഘാടക മികവു കൊണ്ടും, പങ്കാളികളായ കുടുംബാംഗങ്ങളുടെ ബാഹുല്യം കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ മത്സരത്തിൽ 25 ൽ പരം കുടുംബങ്ങൾ പങ്കെടുക്കുകയുണ്ടായി. നിബന്ധന പ്രകാരം മത്സര പൂക്കളത്തിന്റെ. വിധി കർത്താവായി കവിയും, എഴുത്തുകാരനും, ഗ്രന്ഥകാരനും, തുടങ്ങി ബഹുമുഖ പ്രതിഭയുമായ പ്രൊഫസർ രാജേഷ് മോൻജി, വളരെ വിശലനം ചെയ്താണ് വിധി നിർണ്ണയിച്ചിട്ടുളളത്. പങ്കെടുത്ത മുഴുവൻ കുടുംബങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

തിരുവോണനാളിൽ കാലത്ത് 9 മണിക്ക് മത്സര വിധി പ്രഖ്യാപിച്ച ശേഷം ക്ലബിന്റെ ഭാരവാഹികളായ ബഷീർ എളാംകുഴി, വാസുദേവൻ, MAR ബാവ, കരുവാര് രാമൻ, ജിനീഷ്, രാജൻ കക്കാട്ടിരി, തുടങ്ങിയവർ സമ്മാനാർഹരായവരുടെ വീടുകളിൽ എത്തി നേരിട്ട് സമ്മാനം കൈമാറി




