തിരുവോണനാളിൽ C H സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഓണാഘോഷം 2025ഉം അനുമോദന ചടങ്ങും നടത്തി. ഓണാഘോഷം മത്സരങ്ങൾ കൊണ്ടും ആളുകളുടെ സാന്നിധ്യം കൊണ്ടും പരിവാടി വൻ വിജയമായി തീർന്നു

അനുമോദന ചടങ്ങിൽ ഫുട്ബോളിൽ കേരളത്തിന് വേണ്ടിയും വിവിധ ക്ലബ്ബുകൾക്ക് വേണ്ടിയും നിരവധി വിജയങ്ങൾ കൈവരിച്ച് നാട്ടിന്റെ യശസ്സ് വാനോളം ഉയർത്തിയ സന്ദീപ് എസ് നെയും,16 മണിക്കൂറിൽ 10002 പുഷ് അപ്പ് ചെയ്തു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ നമ്മുടെ നാട്ടുകാരനായ മുഫീദ് റാമിനും ക്ലബ് ഉപഹാരങ്ങൾ നൽകി ആദരിച്ചു.





