വാഴക്കാട് : വാഴക്കാട് പഞ്ചായത്തിലെ 22 വാർഡുകളിലെ 1500 വീടുകളിലേക്ക് 1500 പച്ചക്കറിക്കറ്റുകൾ ഓണസമ്മാനമായി അഞ്ചാം വർഷത്തിലും ഗ്ലോബൽ OICC വാഴക്കാടിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ചെറുവട്ടൂർ സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് കെ.പി.സി.സി മെമ്പർ ആദം മുൽസി ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി, കെ.പി.സി.സി മെമ്പർ കൂടിയായ ഡോ: ഹരിപ്രിയ വിതരണോൽഘാടനം നിർവഹിച്ചു.

മണ്ഡലത്തിലെ 22 വാർഡുകളിലേക്കായ് നൽകിയ പച്ചക്കറി കിറ്റുകൾ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം ഏറ്റുവാങ്ങി. ഗ്ലോബൽ OICC വാഴക്കാട് പ്രസിഡണ്ട് അൻസർ വാഴക്കാട് അധ്യക്ഷത വഹിച്ചു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ശരീഫ് മണ്ടകത്തിങ്ങൽ സ്വാഗതവും, വൈസ് പ്രസിഡണ്ട് മാനുട്ടി കുനിക്കാടൻ നന്ദിയും പറഞ്ഞു. ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ എം എ റഹ്മാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന സലീം, മുൻ പ്രസിഡണ്ട് സി.വി സക്കറിയ, എന്നിവർ സംസാരിച്ചു. OICC സെക്രട്ടറി സുധീഷ്, (കുവൈത്ത് ) TK അബ്ദുൽ അലി, കോൺഗ്രസ്സ് നേതാക്കളായ പി. കെ മുരളീധരൻ, ഒ. വിശ്വനാഥൻ, സി.എ.കരീം, സി.കെ.കമ്മു കെ.പി.രവീന്ദ്രൻ മാസ്റ്റർ, ഹമീദ് ഊർക്കടവ്, ഷംസുമപ്രം, കെ.ടി. ഷിഹാബ്, മുസ്തഫ വാഴക്കാട്, ആദം ചെറുവട്ടൂർ, സി.കെ.റഷീദ്, തറമ്മൽ അയ്യപ്പൻ കുട്ടി, ആലുങ്ങൽ ആമിന, വസന്തകുമാരി, ജമീല, സി.പി.അബുബക്കർ , പി.രവീന്ദ്രനാഥ്, അഡ്വ:സുനൂബിയ, എ.കെ മുഹമ്മദ് കുട്ടി, സുനിൽകുമാർ നൂഞ്ഞിക്കര, ബാബു എടക്കണ്ടി, ഗൗതമി പ്രസാദ്, സുബൈർ പുൽപറമ്പിൽ, അബൂബക്കർ മാസ്റ്റർ കാളൂർ, സി.കെ. അബൂബക്കർ വാർഡ് – ബൂത്ത് പ്രസിഡണ്ടുമാർ പോഷകസംഘടന നേതാക്കൾ, ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി




