31.8 C
Kerala
Monday, September 14, 2026

ക്ഷേത്രത്തിലേക്കുള്ള റോഡിന് 10 ലക്ഷം രൂപ അനുവദിച്ച അബ്ദുൽ വഹാബ് എംപിയെ അഭിനന്ദിച്ച് കരുണാകരൻ സ്റ്റഡി സെൻറർ

Must read

മുതുവല്ലൂർ ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡിന് പത്തുലക്ഷം രൂപ അനുവദിച്ച രാജ്യസഭാംഗം ശ്രീ പി വി അബ്ദുൽ വഹാബ് എംപിയെ മുതുവല്ലൂർ കരുണാകരൻ സ്റ്റഡി സെൻറർ അഭിനന്ദിച്ചു. ദീർഘകാലമായി നാട്ടുകാരുടെയും ക്ഷേത്ര വിശ്വാസികളുടെയും ആവശ്യമായിരുന്നു, കളത്തിൽ പടി മുതൽ -ക്ഷേത്രം വരെയുള്ള വഴി ഗതാഗതയോഗ്യമാക്കുക എന്നത് . 2024 മെയ് മാസത്തിൽ നടന്ന ക്ഷേത്രം പുനഃപ്രതിഷ്ഠാ ചടങ്ങിൽ വച്ച് ക്ഷേത്ര കമ്മറ്റി നടത്തിയ ആവശ്യപ്രകാരവും, ക്ഷേത്രം തന്ത്രി തരണ നല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ അഭ്യർത്ഥന പ്രകാരവുമാണ് ഫണ്ട് അനുവദിച്ചത്. റോഡിന് ഫണ്ട് അനുവദിക്കുന്നതിനു വേണ്ടി കക്ഷിരാഷ്ട്രീയഭേദമന്യേ പ്രയത്നിച്ച എല്ലാവരെയും യോഗം അഭിനന്ദിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article