24.8 C
Kerala
Thursday, April 30, 2026

പുളിക്കൽ ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി ‘ഓണസമൃദ്ധി 2025 കർഷകചന്ത’ സംഘടിപ്പിച്ചു

Must read

കൃഷിഭവനുകളുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ഓണത്തിനോടനുബന്ധിച്ചു എല്ലാ പഞ്ചായത്തുകളിലും സെപ്തംബർ 1 മുതൽ 4 വരെ ‘ഓണസമൃദ്ധി 2025 കർഷകചന്ത’ സംഘടിപ്പിക്കുകയാണ്. ആയതിന്റെ ഭാഗമായി പുളിക്കൽ കൃഷി ഭവൻ , ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കർഷക ചന്തയുടെ ഉദ്ഘാടനം പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു.

ഓണ വിപണിക്കായി കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ വിലയേക്കാൾ 10 % അധികം വില നൽകി സംഭരിക്കുന്നതും ഓണ വിപണിയിലൂടെ വിൽപ്പന നടത്തുമ്പോൾ പൊതുവിപണിയിലെ വിൽപ്പന വിലയേക്കാൾ 30 % കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭിക്കുന്നതാണ്. കുടംബശ്രീ ഉൽപന്നങ്ങളുടെ വിൽപനയും ചന്തയിൽ ഒരുക്കിയിട്ടുണ്ട്. അക്സാ കണ്ണാശുപത്രിയുടെ കീഴിൽ സൌജന്യ കണ്ണ് പരിശോധനയും ഒരുക്കിയിട്ടുണ്ട്.

പുളിക്കൽ കൃഷി ഓഫീസർ വിനോദ്കുമാർ പരിപാടിക്ക് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സിദ്ധീഖ് കോന്തേടൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.കെ.പി മുജീബ് റഹ്മാൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ, വൈസ് പ്രസിഡന്റ് വി. ബേബി രജനി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്യക്ഷ കെ.ടി. സുഹ്‌റ ചേലാട്ട് ,ബ്ലോക്ക് മെമ്പർ എം.സലാഹ്, മെമ്പർമാരായ കെ.കെ കുട്ട്യാലി, അഷ്‌റഫ് പി. എൻ, ആഷിഫ ഷമീർ, പി. വിജിന, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുളിക്കൽ കൃഷി അസിസ്റ്റന്റ് ഫസീല നന്ദി പറഞ്ഞു. വിവിധയിനം കലാപരിപാടികളും അരങ്ങേറി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article