എടവണ്ണപ്പാറ; വ്യായാമം ലഹരിയാക്കുക , ജീവിതം ആരോഗ്യകരവും സന്തോഷപ്രദവുമാക്കുക എന്ന സന്ദേശമുയർത്തി, വൈവിധ്യം നിറഞ്ഞ കലാ വിരുന്നും കായിക കരുത്തും സമ്മിശ്രമായ ജിമ്മോണം ഏറെ ആകർഷകമായി, വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ മീഡിയ ഫെയിം സിങ്ങർ ഹഖീം പുൽപ്പറ്റ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ; മുഹമ്മദ് അമീൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് വിജയി മുഫീദ് റാമിൻ, ദേശീയ അവാർഡ് നേടിയ ലൈഫ്കെയർ അക്കാദമി എം ഡി നൗഷാദ് നിയാസ്, വാഴക്കാട് GHSS ലക്ഷ്യ പദ്ധതിക്ക് നേതൃത്വം നൽകിയ ടി പി അഷ്റഫ്, സംസ്ഥാന ബോക്സിങ് വിജയി ഇഖ്ബാൽ, മാരത്തോൺ റേസർ താഹിർ കുഞ്ഞ് , മികച്ച ബോഡി ട്രാൻസ്ഫോർമേഷൻ നടത്തിയ സാജിദ വാവൂർ, നൗഫില, നയന, ഫാത്തിമ ജന്ന എന്നിവർക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. സീനിയർ മെമ്പർ റസാഖ് മധുരക്കുഴിക്ക് ചടങ്ങിൽ പൊന്നാട അണിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി അബൂബക്കർ, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ അഷറഫ് കോറോത്ത്, സാമൂഹ്യ പ്രവർത്തകൻ അൽജമൽ നാസർ, പി ടി എ പ്രസിഡന്റ് അലിഅക്ബർ ബാവ, കൺവീനർ മുഹമ്മദ് അലി മാസ്റ്റർ, ജൈസൽ എളമരം, പ്രധാനാധ്യാപിക ഇ ആർ വിജി, കരീം എളമരം, വിശ്വൻ, റിയാസ് ഒമാനൂർ, ഹസ്സൻ ബാബു, ദേവൻ മാസ്റ്റർ, കെ പി ഫൈസൽ മാസ്റ്റർ പ്രസംഗിച്ചു.

വൈസ് ചെയർമാൻ ടി പി ജഹാംഗിർ കബീർ സ്വാഗതവും, ജോ കൺവീനർ അസീസ് കാരിയോട്ട് നന്ദിയും പറഞ്ഞു.
എം പി അബ്ദുൽ അലി മാസ്റ്റർ, സി വി സകരിയ്യ, മുൻ പ്രസിഡന്റ് ഹാജറ ടീച്ചർ, നജ്മുദ്ദീൻ ടീംസൺ , അസ്ഗർ എഞ്ചിനീയർ മാട്ടുമകണ്ടി , ഡോ സമീർ , ഡോ ഷറഫിയാസ്, മുനീർ മാസ്റ്റർ, ബാബു താഷ്കന്റ് , ശരീഫ്, മുഹമ്മദ് മാസ്റ്റർ, അലിമാസ്റ്റർ കബീർ ചീക്കോട് , സഹീർ ബാബു തുടങ്ങിയവർ സന്നിഹിതരായി
പരിപാടികളുടെ ഭാഗമായി മെഗാതിരുവാതിര, ഓണസദ്യ, ഗ്രൂപ്പ് ഡാൻസ്, ഫാഷൻ പരേഡ്, ബോഡിഷോ, വടം വലി തുടങ്ങിയവയും അരങ്ങേറി, അതീഖ്, അമർലാൽ, ലുഖ്മാൻ, സൻവീർ, എം കെ ഹഖീം , ഇഹ്ജാസ് പൂങ്കുടി, ഷിഹാബ്, ലത്തീഫ്, ഹാരീസ്, സർഫാസ്, ദിൽൽരാഗ്, പ്രകാശൻ, ഫൗസിയ, സൽഹ , ഷംല , നിഷിദ , ഷംന സാഹിർ, മിഷ്കാത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.




