പുളിക്കൽ : പുളിക്കൽ ഗ്രാമ പഞ്ചായത്തിൻ്റെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ഹരിത കർമ്മസേന അംഗങ്ങൾ അവരുടെ ഏറെ നാളത്തെ സ്വപ്നമായ ആകാശ യാത്ര കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാന യാത്ര നടത്തി സാക്ഷാൽക്കരിച്ചു. അവരുടെ സ്വപ്നങ്ങൾക്ക് കൂട്ടായി പഞ്ചായത്ത് ഭരണസമിതി കൂടെ നിന്നപ്പോൾ അതൊരു മറക്കാൻ പറ്റാത്ത അനുഭവമായി മാറി.
കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും രാവിലെ 8:10 ന് പറന്നുയരേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്‍റെ IX 2769 വിമാനത്തിലേക്ക് കയറാൻ പുളിക്കലിൽ നിന്നും ബസ് മാർഗ്ഗമാണ് എല്ലാവരും വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. കൃത്യം 8:10ന് പറന്നുയർന്നു ആകാശപാതയിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാവരും തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലായിരുന്നു. വിമാനത്തിൽ ഇരുന്ന് ഭൂമിയെ നോക്കി കണ്ടപ്പോൾ ഭൂമി മാലിന്യമുക്തമാകേണ്ടതിന്റെ ആവശ്യകത എല്ലാവർക്കും ബോധ്യപ്പെട്ടു. ഒരു മണിക്കൂർ ആകാശത്തിലൂടെ സഞ്ചരിച്ച് കൃത്യം 9:15 ഓട് കൂടി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്നു.
62 വയസ്സുള്ള ഹരിത കർമ്മ സേന അംഗം ആയിഷാബി മുതൽ 34 വയസ്സുള്ള മോനിഷ വരെ വിമാനയാത്ര ആസ്വദിച്ചു. ഉംറക്ക് പോയപ്പോൾ വിമാനയാത്ര ചെയ്ത ഹരിതകർമ്മസേന അംഗം മമ്മാദിയ്യ മാത്രമാണ് ഇതിന് മുമ്പ് അവരുടെ കൂട്ടത്തിൽ വിമാനം കയറിയിരുന്നത്. ഭൂരിഭാഗം അംഗങ്ങൾക്കും വിമാനയാത്ര എന്നത് ഒരു വിദൂര സ്വപ്നം തന്നെയായിരുന്നു. അത് യാഥാർത്ഥ്യമായ സന്തോഷം എല്ലാവരുടെ മുഖത്തും പ്രകടമായിരുന്നു.

വിമാനത്താവളത്തിൽ നിന്നും പുറത്തു കടന്ന് നേരെ പോയത് തിരുവനന്തപുരം മ്യൂസിയം സന്ദർശിക്കാൻ ആയിരുന്നു. അതിനു ശേഷം നിയമസഭാ മന്ദിരവും തുടർന്ന് ഉച്ചക്ക് ശേഷം കോവളം ബീച്ചും സന്ദർശിച്ചു.രാത്രി കോഴിക്കോട്ടേക്കും അങ്ങാടിപ്പുറത്തേക്കും ഉള്ള ട്രെയിനിലാണ് തിരിച്ചു മടങ്ങിയത്.
യാത്രയിൽ പങ്കാളികളായ 38 ഹരിത കർമ്മ സേന അംഗങ്ങളും അവരുടെ വരുമാനത്തിൽ നിന്നും സ്വരുക്കൂട്ടിവച്ച സമ്പാദ്യം ഉപയോഗിച്ചും ബാക്കി പണം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയുമാണ് ഈ യാത്ര സംഘടിപ്പിച്ചത്. യാത്രാ സംഘത്തെ അനുഗമിച്ച് ഭരണസമിതി അംഗങ്ങളും സെക്രട്ടറി അടക്കമുള്ള പഞ്ചായത്ത് ഉദ്യോഗസ്ഥരും അവരവരുടെ വിഹിതം മുഴുവനും വഹിച്ചു കൊണ്ടാണ് യാത്ര ചെയ്തത്.

പ്രസിഡണ്ട് കെ കെ മുഹമ്മദ് മാസ്റ്ററും ഭാര്യയും പഞ്ചായത്ത് സെക്രട്ടറിയും ഭാര്യയും, വൈസ് പ്രസിഡണ്ട് വി.ബേബി രജനി, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സിദ്ദീഖ് കോന്തേടൻ,കെ.ടി സുഹറ ചേലാട്ട്, മെമ്പർമാരായ അഷ്റഫ് പി എൻ, ഷംല ശരീഫ്, ആസിഫ ഷമീർ, ഹെൽത്ത് ഇൻസ്പെക്ടർ പ്രേം പൂജ സി.പി എന്നിവർ യാത്രയിൽ പങ്കെടുത്തു.
===========================================
Haritha Karma Sena Members Spread Their Wings of Dreams, Flying from Kannur to Thiruvananthapuram
The Haritha Karma Sena members, who play a vital role in the waste management activities of Pulikkal Grama Panchayat, fulfilled their long-cherished dream of air travel by flying from Kannur to Thiruvananthapuram. With the Panchayat governing body standing by their side, this dream turned into an unforgettable experience.
All the members traveled from Pulikkal to Kannur International Airport by bus to board Air India Express flight IX 2769, scheduled to depart at 8:10 a.m. Exactly at 8:10, the flight took off, and as they soared through the skies, everyone was overjoyed to see their dream come true. Gazing at the earth from above, they realized the importance of keeping it free from waste. After an hour-long journey through the skies, they landed at Thiruvananthapuram International Airport at around 9:15 a.m.
From 62-year-old Ayesha Bee to 34-year-old Monisha, everyone enjoyed the flight. Among them, only member Mammadiya had flown before, during his Umrah pilgrimage. For most members, air travel was a distant dream, and the joy of fulfilling it was clearly visible on their faces.
After stepping out of the airport, their first stop was the Thiruvananthapuram Museum, followed by a visit to the Legislative Assembly building, and later in the afternoon, to Kovalam Beach. At night, they returned via train to Kozhikode and Angadippuram.
A total of 38 Haritha Karma Sena members participated in the trip, which was organized using their own savings along with sponsorship support. Panchayat officials, including the governing body members and the secretary, also fully contributed and accompanied the team.
The group included Panchayat President K.K. Muhammed Master and his wife, the Panchayat Secretary and his wife, Vice President V. Baby Rajani, Standing Committee Chairpersons Siddique Konthedan and K.T. Suhara Chelatt, members Ashraf P.N., Shamla Shareef, Asif Shameer, and Health Inspector Prem Pooja C.P.




