വാഴക്കാട്: ഒരു ഗ്രാമപഞ്ചായത്തും ഭരണസമിതിയും എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാത്ത മാതൃകയാണ് വാഴക്കാട് ഗ്രാമപഞ്ചായത്തെന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ അഭിപ്രായപ്പെട്ടു. വാഴക്കാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച നാലാമത് ജനസഭ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരെയും കാത്തുനിൽക്കാതെ കൃത്യമായ ഇടപെടലുകൾ നടത്തുന്ന ഭരണസമിതിയെ എം.എൽ.എ അഭിനന്ദിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷമീന സലീം സ്വാഗതം പറഞ്ഞു.വിവിധ പ്രശ്‌നപരിഹാരങ്ങളോടൊപ്പം കാലവർഷക്കെടുതിയിൽ ദുരിതമനുഭവിച്ചവർക്കുള്ള ധനസഹായ വിതരണവും, നിത്യരോഗികൾക്ക് മരുന്ന്, ഭക്ഷണ കൂപ്പണുകളും ചടങ്ങിൽ വിതരണം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സി.കെ. റഷീദ്, ആയിഷ മാരാത്ത്, സെക്രട്ടറി എസ്. പ്രശാന്തി, മുൻ പ്രസിഡണ്ടുമാരായ കെ. ഒ അലി, കെ.എം.എ റഹ്മാൻ, സി.വി സക്കറിയ, വാഴക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ. അബ്ദുല്ലത്തീഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.പി അലി അക്ബർ, ജയ്സൽ എളമരം, വിശ്വൻ എടവണ്ണപ്പാറ, സൽമാൻ പണിക്കരപ്പുറായ എന്നിവർ ആശംസകൾ നേർന്നു.ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.പി. ബഷീർ മാസ്റ്റർ, കെ.പി. മുസക്കുട്ടി, തറമ്മൽ അയ്യപ്പൻ കുട്ടി, ജമീല, സുഹറ വി.കെ, വസന്തകുമാരി, ശരീഫ ബി സി, സരോജിനി ഓട്ടുപാറ, കെ., സാബിറ പി.കെ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
നാലാമത് ജനസഭ: വാഴക്കാട് ഗ്രാമ പഞ്ചായത്ത് മികച്ച ഭരണമാതൃകയാണ് ആര്യാടൻ ഷൗക്കത്ത് എംഎൽഎ




