27.1 C
Kerala
Monday, June 15, 2026

സമസ്ത:കോഡിനേഷൻ നബിദിന റാലി സ്വാഗത സംഘം രൂപീകരിച്ചു

Must read

എടവണ്ണപ്പാറ : സമസ്ത കോർഡിനേഷൻ എടവണ്ണപ്പാറ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പതിനാലാമത് നബിദിന റാലിയുടെ സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ പാണക്കാട് സയ്യിദ് ഷമീർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.റശീദിയ്യ അറബിക്കോളേജിൽ നടന്ന കൺവെൻഷനിൽ കോഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി ബി. എസ് .കെ. തങ്ങൾ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ല എസ്.എം.എഫ് ജനറൽ സെക്രട്ടറി അബൂബക്കർ ഫൈസി മലയമ്മ മുഖ്യപ്രഭാഷണം നടത്തി. ആഗസ്റ്റ് 31 ഞായറാഴ്ച 3 മണിക്ക് കണ്ണിയത്ത് ഉസ്താദിൻ്റെ മഖ്ബറ സിയാറത്തും 4 മണിക്ക് മൗലിദ് പാരായണത്തിന് ശേഷം 5 മണിക്ക് വാലില്ലാപുഴയിൽ നിന്ന് റാലി ആരംഭിച്ച് എടവണ്ണപ്പാറയിൽ സമാപിക്കും. പി. എ. ജബ്ബാർ ഹാജി, കെ.സി. ഗഫൂർ ഹാജി,കെ വീരാൻ ഹാജി, നാസിറുദ്ധീൻ ദാരിമി, കെ. ഇമ്പിച്ചി മോതി മാസ്റ്റർ, എ. ഷൗക്കത്ത ലിഹാജി, കാവുങ്ങൽ അലവി ഹാജി, മാമു മൗലവി വാഴയൂർ, വൈ.പി.അബൂബക്കർ മാസ്റ്റർ, അബ്ദുറഹ്മാൻ മൗലവി ഓമാനൂർ, അലവിക്കുട്ടി കാരാട്, അബ്ദുറഹ്മാൻ ഫൈസി, കെ. ഒ ആലി ഹാജി, ടി. മരക്കാരുട്ടി ഹാജി, ഉണ്ണി മോയിൻ കുട്ടി മുണ്ടക്കുളം തുടങ്ങിയവർ സംസാരിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി കെ.എസ്. ഇബ്രാഹിം മുസ്ലിയാർ (ചെയർമാൻ )ബി. എസ് .കെ. തങ്ങൾ (ജനറൽ കൺവീനർ) പി. എ. ജബ്ബാർ ഹാജി (ട്രഷറർ) തെരഞ്ഞെടുത്തു. കെ. ഇമ്പിച്ചി മോതി മാസ്റ്റർ (പ്രചരണ സമിതി ചെയർമാൻ) ആറ്റക്കോയ തങ്ങൾ (പ്രചരണ കമ്മറ്റി കൺവീനർ) ഫൈനാൻസ് കമ്മിറ്റി ചെയർമാനായി കെ.ഒ. ആലിഹാജി (ഫൈനാൻസ് കമ്മിറ്റി ചെയർമാൻ) എം.മുഹമ്മദലി ഹാജി (ഫൈനാൻസ് കമ്മിറ്റി കൺവീനർ) തെരഞ്ഞെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article