വാഴക്കാട് : CPIM വാഴക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. മുസ്ലിം ലീഗ് നേതാക്കൻമാർ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികൾ തുറന്നു കാണിച്ച പൊതുയോഗം CPIM ജില്ലാ കമ്മിറ്റിയംഗം പി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

നാസർ കൊളായി മുഖ്യപ്രഭാഷണം നടത്തി , എ.പി. മോഹൻദാസ് പ്രസംഗിച്ചു. വി.രാജഗോപാലൻ മാസ്റർ സ്വാഗതം പറഞ്ഞു. ടി. ഫൈസൽ അധ്യക്ഷനായിരുന്നു. പനക്കൽ കുഞ്ഞഹമ്മദ് നന്ദി പറഞ്ഞു.




