27.8 C
Kerala
Thursday, April 30, 2026

വാഴക്കാട് എധിനി ആയുർവേദ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണം നടത്തി

Must read

വാഴക്കാട്: എധിനി ആയുർവേദ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം LCMF ലക്ഷദ്വീപ് സെക്രട്ടറി എ.കെ. നിഹ്മത്തുള്ള നിർവഹിച്ചു. BPA ബഷീർ മാസ്റ്റർ അധ്യക്ഷനായി.

ക്യാമ്പിന്റെ ഭാഗമായി നിരവധി രോഗികൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിച്ചു. എധിനി ആയുർവേദ ഹോസ്പിറ്റലിന്റെ മാനേജിങ് പാർട്ണർ അഖിലേഷ് വി.കെ, ചീഫ് ഫിസിഷ്യൻ ഡോ. സബീന സുസ്മിത, ഫിസിഷ്യൻ ഡോ. സുനീബ് പാലേരി, മുൻ ജിഎച്ച്‌എസ്‌എസ് വാഴക്കാട് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ഹമീദ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആരോഗ്യ സംരക്ഷണത്തിന് ആധുനികമായ രീതികളും ആയുർവേദത്തിന്റെ ശാസ്ത്രീയ സമീപനവുമാണ് ക്യാമ്പിൽ പ്രധാനമായും പ്രമേയമായത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article