വാഴക്കാട് : സമസ്ത സെന്റനറി (നൂറാം വാർഷികം) യുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് വാഴക്കാട് സർക്കിൾ കമ്മറ്റി ചിങ്ങം ഒന്ന് വയൽ വരമ്പത്ത് കർഷക സംഗമം സംഘടിപ്പിച്ചു

.എടവണ്ണപ്പാറ ദാറുൽ അമാൻ ക്യാമ്പസിൽ നടന്ന സംഗമം എടവണ്ണപ്പാറ സോൺ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി റസാഖ് മാസ്റ്റർ വെട്ടുപാറ ഉദ്ഘാടനം ചെയ്തു, ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടം ടെക്നിക്കൽ ഓഫീസർ അബ്ദുൽ ജബ്ബാർ പന്നിക്കോട് വിഷയാവതരണം നടത്തി, സർക്കിൾ മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുസത്തർ ഹാജി കണ്ണത്തുംപ്പാറ അധ്യക്ഷം വഹിച്ചു, കർഷകർക്കുള്ള തൈ വിതരണം സോൺ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ മദനി അൽ ബുഖാരി കൊന്നാര നിർവഹിച്ചു, സി ബഷീർ മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ മുണ്ടക്കൽ എന്നിവർ സംസാരിച്ചു, ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് വാഴക്കാട് സർക്കിൾ കർഷകസംഘം രൂപീകരിച്ചു, എക്സൽ സൈനുദ്ദീൻ ഹാജി സ്വാഗതവും, എം എം ലത്തീഫ് ഹാജി മണ്ണറോട്ട് നന്ദിയും പറഞ്ഞു.




