വെട്ടത്തുർ :ജി എൽ പി സ്കൂൾ വെട്ടത്തൂർ ഭാരതത്തിന്റെ 79ാം സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. വാഴക്കാട് സർക്കിൾ ഇൻസ്പെക്ടർ ശ്രീ സുരേഷ് കുമാർ മുഖ്യാതിഥിയായി.ഹെഡ്മാസ്റ്റർ എംടി സുരേഷ് പതാക ഉയർത്തി.

വാർഡ് മെമ്പർ ശ്രീമതി ആയിഷ മാരാത്ത് അധ്യക്ഷത വഹിച്ചു. എസ് എംസി ചെയർമാൻ ശ്രീ രാഗേഷ് ,പിടിഎ പ്രസിഡണ്ട് ശ്രീ ബഷീർ കുറിയടത്ത്, എം ടി എ പ്രസിഡണ്ട് ശ്രീമതി റംല വിവിധ ക്ലബ്ബ് ഭാരവാഹികൾ രക്ഷിതാക്കൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ എസ് ഐ ശ്രീ സുരേഷ് കുമാർ സാറിനെ ആദരിച്ചു.സെപ്റ്റംബർ മാസത്തേക്കുള്ള പ്രഭാത ഭക്ഷണത്തിലേക്കുള്ള ഒരു ചാക്ക് അരിയുടെ ക്യാഷ് വി എഫ് സി ക്ലബ്ബ് ഭാരവാഹികൾ ഹെഡ്മാസ്റ്റർക്ക് നൽകി.കുട്ടികളുടെ കലാപരിപാടികൾ നിശ്ചലദൃശ്യങ്ങൾ ദണ്ഡിയാത്ര പുനരാവിഷ്കരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.പങ്കെടുത്ത എല്ലാവർക്കും പായസ വിതരണവും നടത്തി. അധ്യാപകരായ അഷ്റഫ് മാസ്റ്റർ സുഹറ,അഖില ,ദിവ്യ പ്രിൻസി ,മനീഷ തുടങ്ങിയവർ നേതൃത്വം നൽകി.




