23.8 C
Kerala
Thursday, April 30, 2026

“Defence Our Democracy “ യുവാക്കൾ ബഹുസ്വരതയുടെ കാവൽക്കാരാകണം ; സ്വാതന്ത്ര്യദിനം ആഘോഷിച്ച് എടവണ്ണപ്പാറ ഹെൽത്ത്കെയർ ഫിറ്റ്നസ് ക്ലബ്ബ്

Must read

എടവണ്ണപ്പാറ: ജനാധിപത്യവും രാഷ്ട്രത്തിന്റെ ഏറ്റവും മഹനീയമായ ബഹുസ്വരതയും സംരക്ഷിക്കാൻ യുവാക്കൾ പ്രതിജ്ഞാബദ്ധരാകണമെന്ന സന്ദേശമുയർത്തി എടവണ്ണപ്പാറ ഹെൽത്ത്കെയർ ഫിറ്റ്നസ് ക്ലബ്ബ് സംഘടിപ്പിച്ച 79 മത് സ്വാതന്ത്ര ദിന പരിപാടിയിൽ സുബേദാർ മേജർ ബീരാൻകുട്ടി ദേശീയ പതാക ഉയർത്തി. കെ പി ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജനാധിപത്യ മതനിരപേക്ഷ ഭാരതത്തിനായി തിരിതെളിച്ചു പ്രതിജ്ഞയെടുത്തു, ചടങ്ങിൽ സുബെദാരെ പൊന്നാട അണിയിച്ച് അനുമോദിച്ചു,മുൻ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് കെ ഒ അലി, സാമൂഹ്യ പ്രവർത്തകൻ അൽജമാൽ നാസർ,റസാഖ് മധുരക്കുഴി , ഹസ്സൻ ബാബു, നജുമുദ്ദീൻ, സി വി ശബീർ , മിഷ്കാത്ത് സംസാരിച്ചു. ബാബു താഷ്കന്റ് , റജിനാഥ്, ഷമീർ,
ലുഖ്മാൻ, സർഫാസ്, നാജിയ നസ്രിൻ, മൊഹ്സിന തസ്നി, ജലാൽ, ദിൽരാഗ് തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article