വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.സുബേദാർ മേജർ ബീരാൻ കുട്ടി പൊന്നാട് പതാക ഉയർത്തി സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. മുപ്പത്തി മൂന്ന് വർഷക്കാലം അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ പങ്കെടുത്ത യുദ്ധങ്ങളും, അതിർത്തി സംഘർഷങ്ങളും വിവരിച്ചു. പ്രതികൂല കാലാവസ്ഥയിൽ പോലും വിശ്രമമില്ലാതെ രാജ്യത്തിനു കാവലാളായി പ്രവർത്തിക്കുന്ന പട്ടാളക്കാരുടെ ജീവിതാനു ഭവങളും അദ്ദേഹം കുട്ടികൾക്ക് പകർന്നുനൽകി. രാജ്യസ്നേഹം എക്കാലത്തും കാത്തു സൂക്ഷിക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു .മെഗാ ദേശഭക്തി ഗാനം,സ്കൗട്ട് ഗൈഡ് അംഗങ്ങളുടെ സ്വാതന്ത്ര്യ ദിന പരേഡ്,ജെ ആർ സി അംഗങ്ങളുടെ പാട്രിയോട്ടിക് ഡാൻസ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ അരങ്ങേറി.ശേഷം മധുര വിതരണം നടന്നു. പി ടി എ പ്രസിഡന്റ് ശ്രീദാസ് വെട്ടത്തൂർ അധ്യക്ഷനായി.വാർഡ് മെമ്പർ ശരീഫ ചിങ്ങം കുളത്തിൽ, സ്കൂൾ മാനേജർ കെ വി മുഹമ്മദ്
എന്നിവർ മുപ്പത്തിമൂന്ന് വർഷക്കാലം രാജ്യത്തിനായി സേവനം ചെയ്ത് സുബേദാർ മേജർ പദവിയിലെത്തിയ വിശിഷ്ടാതിഥിയെ പൊന്നാടയണിയിച്ചു.

പ്രഥമാധ്യാപകൻ ഒ എം നൗഷാദ് മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു. ജെ ആർ സി കൺവീനർ പി സാജിത ടീച്ചർ പ്രതിജ്ഞ ചൊല്ലി. കെ ടി സുധ, റീഷ്മ ദാസ് എം പി, രാകേന്ദു കെ വർമ, ഹസീന ടി കെ, ഹഫ്സ ടി പി, അബ്ദുൽ മജീദ് കെ,വി പി സജ്‌ന, ജന്നത്തുൽ ഫിർദൗസ് ബാനു എന്നിവർ സംബന്ധിച്ചു. സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സർഫാസ് സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ സാജിദ എം കെ നന്ദിയും പറഞ്ഞു.




