27.8 C
Kerala
Thursday, April 30, 2026

വിളയിൽ ഫസീല അനുസ്മരണവും ഇശൽരാവും സംഘടിപ്പിച്ചു

Must read

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ പ്രമുഖ മാപ്പിളപാട്ട് ഗായികയായിരുന്ന വിളയിൽ ഫസീലയുടെ 2 ആം ചരമ ദിനത്തിൽ അനുസരണം സംഘടിപ്പിച്ചു. പ്രമുഖ മാപ്പിളപാട്ട് ഗായകനും സംഗീത സംവിധായകനുമായ എക്സൽ വാഴക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ഗായകൻ റഹ്‌മാൻ വാഴക്കാട് ഫസീല അനുസ്മരണം നടത്തി.

കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട്‌ സാബിഖ് കൊഴങ്ങോറൻ മുഖ്യ പ്രഭാഷണം നടത്തി.

അക്കാദമി മുതിർന്ന അംഗവും ചാപ്റ്റർ പ്രസിഡണ്ടുമായ കെ. പി. എം ബഷീർ സാഹിബ്‌ അധ്യക്ഷനായിരുന്നു. അക്കാദമി എടവണ്ണപ്പാറ വൈസ് പ്രസിഡണ്ടുമാരായ അലി വെട്ടുപാറ, ഹമീദ് എടവണ്ണപ്പാറ, വർക്കിംഗ്‌ സെക്രട്ടറി അബ്ദുള്ള പൊന്നാട്, സെക്രട്ടറി മുഹമ്മദ്‌ വാഴക്കാട്, ബാപ്പു പറപ്പൂര്, എക്സൽ ഫസൽ, അഷ്‌റഫ്‌ വാഴക്കാട്, സമീർ പനച്ചിപള്ളിയാളി, ഹുസൈൻ ചോലക്കുഴി, ഇശൽ മാപ്പിള കലാ സ്റ്റഡി സെന്ററിലെ വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. തുടർന്ന് വിളയിൽ ഫസീലയുടെ ഗാനങ്ങൾ കോർത്തിണക്കി ഇശൽ രാവും ഉണ്ടായിരുന്നു.

ഹമീദ് മാസ്റ്റർ പറപ്പൂര് സ്വാഗതവും, കെ. സി അബുട്ടി ഹാജി നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article