23.8 C
Kerala
Thursday, April 30, 2026

പ്രതിസന്ധി തീർക്കുന്ന എ ഐ കാലത്ത് കോളേജുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസക്തി വർധിച്ചു: സി മുഹമ്മദ് അജ്മൽ

Must read

പുളിക്കൽ/കൊണ്ടോട്ടി: ഡാറ്റാ അതിപ്രസരം വലിയ പ്രതിസന്ധി തീർക്കുന്ന എ ഐ കാലത്ത് കോളേജുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസക്തി വർധിച്ചതായി പ്രമുഖ യുവ വിദ്യാഭ്യാസ വിചക്ഷണനും കോഴിക്കോട് എക്സ് ആൻഡ് വൈ ലേണിംഗ് സി.ഇ.ഒ യുമായ എൻജിനീയർ മുഹമ്മദ് അജ്മൽ സി പ്രസ്താവിച്ചു.
പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് ഐ ക്യു എ സി യുടെ ആഭിമുഖ്യത്തിൽ നടന്ന ഫെയ്സ് ടു ഫെയ്സ് പരിപാടിയിൽ അധ്യാപകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യത്തിലധികം ഇൻഫർമേഷൻ ലഭ്യമായിട്ടും ശരിയായ തീരുമാനങ്ങളെടുക്കാൻ സാധിക്കാതെ പുതു തലമുറ ഇരുട്ടിൽ തപ്പുന്ന സാഹചര്യമാണ് നിലവിൽ സംജാതമായിട്ടുള്ളത്. റോബോട്ടുകളും ചാറ്റ് ബോട്ടുകളും ലോകം അടക്കി ഭരിക്കുന്ന സാഹചര്യത്തിൽ നൈതികതക്കും മൂല്യബോധത്തിനും മുൻഗണന നൽകേണ്ടത് അനിവാര്യമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. കാലത്തിൻ്റെ നല്ല മാറ്റങ്ങൾക്കനുസൃതമായി സാധ്യമായ രീതിയിൽ അധ്യാപന രീതികൾ പരിഷ്കരിച്ച് ശരിയുടെ പക്ഷത്ത് ചുവടുറപ്പിക്കുന്ന തലമുറകൾക്ക് ജന്മമേകാൻ അധ്യാപകർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബഷീർ മാഞ്ചേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. മുനീർ മദനി, റിസർച്ച് സെൻറർ കോർഡിനേറ്റർ ഡോ. സാബിർ നവാസ് സി എം, ഐ ക്യു എ സി കോഡിനേറ്റർ ഡോ. മുഹമ്മദ് ബഷീർ സി കെ, ഡോ. മുഹമ്മദ് അമാൻ കെ, ഡോ. ശഫീഖ് സി പി, ഡോ. സൈഫുദ്ദീൻ ബഷീർ, ഡോ. സഫീന എകെ, ഡോ. നിഷാദലി വി, അഫ്സൽ എം ടി, നവാസ് കൊളത്തിക്കൽ, അഫ്സൽ മാഹിൻ, ഡോ. മുഹമ്മദ് ഫൈസുദ്ദീൻ, റമീസ് പി കെ, ഫർസാന കെ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article