കണ്ണത്തുംപാറ : കെ.എസ്.എം.എം. ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘സ്നേഹസ്പർശം 2025’ എന്ന പരിപാടിയുടെ ഭാഗമായി കേളുവൈദ്യർ സ്മാരക അവാർഡും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കരുവാര് രാമൻ സ്വാഗതവും കൃഷ്ണകുമാർ അധ്യക്ഷതയും വഹിച്ചു.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ വി. രാജഗോപാലൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കവിയും എഴുത്തുകാരനുമായ എ.പി. മോഹൻദാസ് കൊമ്മേരി കേളുവൈദ്യർ അനുസ്മരണ പ്രഭാഷണം നടത്തി. കൊമ്മേരി ബാലൻ മാസ്റ്ററും കല കുവൈറ്റ് പ്രവർത്തകൻ സുമേഷ് വാഴക്കാടും ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ കർഷകരായ കുഴമ്പാട്ടിൽ അബ്ദുറഹിമാൻ എന്ന കുഞ്ഞുണ്ണി, പൂവ്വഞ്ചിരി വേലായുധൻ എന്നിവരെയും, യുവ കവയത്രി സുഹൈന വാഴക്കാടിനെയും യുവ ഡോക്ടർ ബിൻസി കൊമ്മേരിയെയും ആദരിച്ചു. കൂടാതെ, എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്., എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും ആദരിച്ചു. എളാംകുഴി ബഷീർ നന്ദി പറഞ്ഞു.
—————————————————-
K.S.M.M. Arts & Sports Club’s ‘Snehathsparsham 2025’; Keluvydyar Memorial Award and Felicitation Ceremony Held
Kannathumpara: As part of the ‘Snehathsparsham 2025’ program organized under the leadership of the K.S.M.M. Arts & Sports Club, the Keluvydyar Memorial Award and Felicitation Ceremony was held. Karuvar Raman delivered the welcome address, and Krishnakumar presided over the function.
V. Rajagopalan Master, District Committee Member of the Progressive Arts and Literary Association and Secretary of the Taluk Library Council, inaugurated the event. Poet and writer E.P. Mohandas Kommeri delivered the Keluvydyar memorial lecture. Kommeri Balan Master and Kala Kuwait activist Sumeesh Vazhakad offered felicitations.
During the ceremony, farmers Kuzhampattil Abdul Rahiman (alias Kunjunni) and Poovanchiri Velayudhan, young poetess Suhaina Vazhakad, and young doctor Binsi Kommeri were honored. In addition, meritorious students who achieved top results in the LSS, USS, NMMS, SSLC, and Plus Two examinations were also felicitated. Elamkuzhi Basheer proposed the vote of thanks.




