മൊറയൂർ :സമഗ്രശിക്ഷ കേരളം കൊണ്ടോട്ടി ബി ആർസി ചലനപരിമിതിയുള്ള കുട്ടികൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും .കൊണ്ടോട്ടി ഉപജില്ലയിലെ സംഗീതാഭിരുചിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഗീത ശില്പശാലയും സംഘടിപ്പിച്ചു. കൊണ്ടോട്ടി ബി ആർ സിയിൽ വെച്ചു നടന്ന ചടങ്ങ് സമഗ്രസിക്ഷ കേരളം മലപ്പുറം ജില്ലാ പ്രൊജക്റ്റ് ഓഫീസർ മനോജ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. സിപി ചെയർ, കമ്മോട് ചെയർ ,ഷൂ തുടങ്ങി ഇരുപതിൽ പരം ഉപകരണങ്ങളാണ് ആണ് വിതരണം ചെയ്തത് . അതോടൊപ്പം നടന്ന ഏകദിന സംഗീത ശില്പശാലയിൻ 23 കുട്ടികളാണ് പങ്കെടുത്തത്.
സംഗീതാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിച്ചു അവർക്കായി ഒരു മ്യൂസിക് ബാൻഡ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.ചടങ്ങിൽ മോങ്ങം എ എം യു പി സ്കൂളിലെ ഷഫീക് ബാവ മാസ്റ്റർ വിശിഷ്ടാതിഥി ആയിരുന്നു .കൊണ്ടോട്ടി ബി ആർസി ബിപിസി അനീഷ്‌കുമാർ, എച്ച് എം ഫോറം ട്രഷറർ കൃഷ്ണൻ മാസ്റ്റർ, സുനിൽ മാസ്റ്റർ ട്രൈനെർ നവാസ്, ശശി മാസ്റ്റർ, ബബിത, റാഷിദ്, ബീന തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.





