23.8 C
Kerala
Thursday, April 30, 2026

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവും, നരേന്ദ്ര മോഡിക്ക് പ്രതിഷേധവുമർപ്പിച്ച് വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രകടനം നടത്തി.

Must read

വാഴക്കാട്: തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് കൃത്യമായ കണക്കുകളോടെ ജനമധ്യത്തിൽ തുറന്ന് കാണിച്ച ജനാധിപത്യത്തിൻ്റെ കാവലാൾ രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ചും,ജനാധിപത്യത്തെ കശാപ്പുചെയ്ത് കള്ളവോട്ടിലൂടെ രാജ്യം പിടിച്ചടക്കിയ നരേന്ദ്രമോഡി രാജിവെക്കണമെന്നാവശ്യപ്പെട്ടും വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ
വാഴക്കാട്ടങ്ങാടിയിൽ ‘ഛൗക്കി ദാർ ചോർ ഹെ’ മുദ്രാവാക്യമുയർത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ചീനി ബസാറിൽ നിന്ന് ആരംഭിച്ച് വാഴക്കാട്ടങ്ങാടി ചുറ്റി ചീനി ബസാറിൽ സംഗമിച്ചു.
പ്രതിഷേധ സംഗമം ജില്ല കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി.ആർ രോഹിൽനാഥ് ഉൽഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സക്കറിയ, ഡി.സി.സി.മെമ്പർ എം.മാധവൻ, ബ്ലോക്ക് – മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ പി.കെ.മുരളീധരൻ, ഒ.വിശ്വനാഥൻ, കെ.പി.രവീന്ദ്രനാഥ്, മുസ്തഫ വാഴക്കാട്, കെ.ടി. ഷിഹാബ്, സി.എ.കരീം ,യു.കെ.അസൈൻ,എ.സി.പത്മാവതി, പി.കെ.ആലിക്കോയ, പി.രവീന്ദ്രനാഥ്, സി.സുനിൽകുമാർ, ആലുങ്ങൽ ആമിന, സി.കെ.റഷീദ് ,ചന്ദ്രമതി പോഷക സംഘടന നേതാക്കൾ, മണ്ഡലം അധ്യക്ഷൻ മാർ, വാർഡ് – ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടുമാർ, ഭാരവാഹികൾ ജനപ്രതിനികൾ, ഡയറക്ടർമാർ എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article