വാഴക്കാട് : കോഴിക്കോട് ചാത്തമംഗലത്ത് പ്രവർത്തിക്കുന്ന എധിനി ആയുർവേദ ഹോസ്പിറ്റലിന്റെ പുതിയ ബ്രാഞ്ച് വാഴക്കാട് ഇന്ന് (ശനി) വൈകുന്നേരം നാല് മണിക്ക് ടി. വി. ഇബ്രാഹീം എം.എൽ.എ. നാടിന് സമർപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഓർത്തോ-ന്യൂറോ വിഭാഗം, സ്ത്രീരോഗ/പ്രസവാനന്തര പരിചരണം, ക്ലിനിക്കൽ സൈക്കോളജി, ഫിസിയോതെറാപ്പി തുടങ്ങിയ വിവിധ ചികിത്സാ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ യോഗ & നാച്ചുറോപ്പതി, ഇ.എൻ.ടി., കുട്ടികളുടെ വിഭാഗം, ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയവയ്ക്കും ഇവിടെ ചികിത്സ ലഭ്യമാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ മാസം 17-ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ സൗജന്യ പരിശോധനയും മരുന്നു വിതരണവും നടത്തും. ചികിത്സ ആവശ്യമുള്ളവർക്ക് മുൻകൂട്ടി 7034441070, 7034441071 എന്നീ നമ്പറുകളിൽ ബുക്ക് ചെയ്യാം.
എടവണ്ണപ്പാറ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ സുഫീക്കർ അലി (ചെയർമാൻ), അഖിലേഷ് വി കെ (മാനേജിങ് പാർട്ണർ), ഡ്യൂട്ടി ഡോക്‌ടർ Dr. ഫിസ്സ ഫൗൻ (ഡ്യൂട്ടി ഡോക്ടർ) തുടങ്ങിയവർ സംബന്ധിച്ചു.




