23.8 C
Kerala
Thursday, April 30, 2026

വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വികസനത്തിന് എം എൽ എയുടെ കരുത്തുറ്റ പിന്തുണ

Must read

വാഴക്കാട് : വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ വികസന പദ്ധതികൾക്ക് കരുത്തുറ്റ പിന്തുണ നൽകുമെന്ന് സ്ഥലം എം എൽ എ ടി. വി. ഇബ്രാഹിം ഉറപ്പുനൽകി. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ടി.പി. അശ്‌റഫ്, എസ്.എം.സി. ചെയർമാൻ ജൈസൽ എളമരം, വൈസ് പ്രസിഡണ്ട് അലി അക്ബർ, വൈസ് ചെയർമാൻ സി.വി. അബ്ദുൽ നാസർ എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു എം എൽ എ.

കേരള സർക്കാരിന്റെ ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന ക്ലാസ് മുറികളും പ്രവേശന കവാടവും വളരെ വേഗം യാഥാർഥ്യമാക്കുമെന്നും അദ്ദേഹംവ്യക്തമാക്കി. പി.ടി.എയും എസ്.എം.സി.യും ഒന്നിച്ചുനടത്തുന്ന ‘ലക്ഷ്യ’ പദ്ധതി ഉജ്ജ്വല വിജയമാണെന്നും, ഇത് മറ്റ് സ്കൂളുകൾക്ക് അനുകരണീയ മാതൃകയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ ഘട്ടങ്ങളിലായി വാഴക്കാട് ഹയർ സെക്കണ്ടറി സ്കൂളിന് ഏഴ് കോടിയോളം രൂപ ചെലവഴിച്ച എം എൽ എയുടെ കഴിഞ്ഞ വർഷങ്ങളിലെ പിന്തുണക്ക് പി ടി എ, എസ്.എം സി ഭാരവാഹികൾ കൃതജ്ഞത അറിയിക്കുകയും ചെയ്തു.

——————————-

MLA Extends Strong Support for the Development of Vazhakad Government Higher Secondary School

Vazhakad: Local MLA T.V. Ibrahim has assured strong support for the development projects of Vazhakad Government Higher Secondary School. He was speaking during a meeting with the school’s PTA President T.P. Ashraf, SMC Chairman Jaisal Elamaram, Vice President Ali Akbar, and Vice Chairman C.V. Abdul Nassar.

He stated that the classrooms and entrance gate being constructed at a cost of ₹1 crore by the Government of Kerala will soon become a reality. He also added that the ‘Lakshya’ project, jointly implemented by the PTA and SMC, is a resounding success and can serve as a model for other schools.

The PTA and SMC office bearers expressed their gratitude to the MLA for his continued support over the years, during which around ₹7 crore has been spent for the development of Vazhakad Higher Secondary School through various phases.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article