വിരിപ്പാടം : ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം സ്ക്കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. മുൻ വർഷത്തെ പ്രവർത്തന റിപ്പോട്ടും, വരവ് ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു. എൽ എസ് എസ് / യു എസ് എസ് പരീക്ഷയിൽ വിജയികളായ കുട്ടികൾക്കുള്ള ഉപഹാരവും, പുസ്തക ആസ്വാദന കുറിപ്പ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു. പ്രധാന അധ്യാപകൻ പി. ആർ മഹേഷ്, സ്കൂൾ അസിസ്റ്ററ്റൻ്റ് മാനേജർ
സി വി എ കബീർ, ഡോ. എ ടി അബുദുൾ ജബ്ബാർ, എസ് കെ മുഹ്സിൻ , എം മുജീബ്മാസ്റ്റർ, എം സി, കെ ബഷീർ മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ, എം. പി റാഷിദ് മാസ്റ്റർ, കെ പി ബഷീർ മാസ്റ്റർ, കാദർ ഊർക്കടവ്, അസ്മാബി, ഹബീബ ടി കെ , നിഖില എന്നിവർ സംസാരിച്ചു.
എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം പി ടി എ ജനറൽ ബോഡി യോഗം നടന്നു.




