23.8 C
Kerala
Thursday, April 30, 2026

MIAM UP സ്കൂൾ ചെറുവട്ടൂരിൽ നടന്ന MP അബ്ദുള്ള സാഹിബ്‌ സ്മാരക ലൈബ്രറി ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായി

Must read

ചെറുവട്ടൂർ : പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മുൻ വാഴക്കാട് പഞ്ചായത്ത്‌ പ്രസിഡന്റുമായ എം പി അബ്ദുള്ള സാഹിബിന്റെ ഓർമയിൽ തുടർച്ചയായി മൂന്നാം വർഷമായി അദ്ദേഹത്തിന്റെ കുടുംബവും MIAM യുപി സ്കൂളും സംയുക്തമായി നടത്തി വരുന്ന പഞ്ചായത്ത്‌ തല ലൈബ്രറി ക്വിസ് മത്സരം 23-07-2025 ബുധനാഴ്ച MIAM യു പി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ നടന്നു. മത്സരത്തിൽ പഞ്ചായത്തിലെ 9 സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ MP ചന്ദ്രൻ മാസ്റ്റർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ വഴക്കാട് ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് വിജയൻ മാസ്റ്റർ മുഖ്യാതിഥിയായി. ക്വിസ് മത്സര വിജയികളായി ചെറുവട്ടൂർ എം ഐ എ എം യുപിസ്കൂൾ ഒന്നാം സ്ഥാനവും വാഴക്കാട് ജി എം യു പി സ്കൂൾ രണ്ടാം സ്ഥാനവും BTMOUPSഎളമരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ മുൻ അധ്യാപിക സൈനബ ടീച്ചർ പരിപാടിയിൽ സ്വാഗതം പറഞ്ഞു.സ്കൂൾ പ്രധാനാധ്യാപിക താജുന്നീസ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അബ്ദുൽ അലി മാസ്റ്റർ സ്കൂൾ മാനേജർ കെ എം എ റഹ്മാൻ,പിടിഎ പ്രസിഡണ്ട് ശിഹാബ് ചങ്കരത്ത്എന്നിവർ സംസാരിച്ചു.പങ്കെടുത്ത മുഴുവനും വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും സമ്മാനവും നൽകി.സ്കൂൾ ലൈബ്രറി കൺവീനർ ആരിഫ ടീച്ചർ നന്ദി പറഞ്ഞു.

************************************************
MP Abdullah Sahib Memorial Library Quiz Competition Held at MIAM UP School Cheruvattur Gains Widespread Attention

Cheruvattur: In memory of the prominent environmentalist and former Vazhakkad Panchayat President MP Abdullah Sahib, the Panchayat-level Library Quiz Competition, jointly organized for the third consecutive year by his family and MIAM UP School, was held in a grand manner on Wednesday, 23rd July 2025, at the MIAM UP School premises.

Students from 9 schools within the Panchayat participated in the event. The quiz competition was led by well-known environmentalist and teacher MP Chandran Master.

At the award ceremony held afterward, Vijayan Master, Senior Assistant of Vazhakkad High School, was the chief guest. MIAM UP School, Cheruvattur secured the first place, GM UP School, Vazhakkad came in second, and BTMOUPS, Elamaram secured the third place.

Former teacher Zainaba Teacher delivered the welcome speech. The event was presided over by the school headmistress Tajunneesa Teacher. Others who spoke at the event included Abdul Ali Master, School Manager K.M.A. Rahman, and PTA President Shihab Chankarath.

All participating students were awarded certificates and gifts. The event concluded with a vote of thanks delivered by Arifa Teacher, the school library convener.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article