വാഴക്കാട് : അന്തരിച്ച മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ സഖാവ് വിഎസ് അച്യുതാനന്ദൻറെ മരണത്തിൽ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് അങ്ങാടിയിൽ സർവ്വകക്ഷി മൗന ജാഥയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു.

സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി ഫൈസൽ സ്വാഗതം പറഞ്ഞ അനുശോചന പൊതുയോഗത്തിൽ സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റിയംഗം എ പി മോഹൻദാസ് അധ്യക്ഷത വഹിച്ചു.

മുതിർന്ന പാർട്ടി നേതാവ് എംപി അബ്ദുൽ അലി മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

വഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ നൗഷാദ്, കെ എം എ റഹ്മാൻ (കോൺഗ്രസ് ) ,ഷിബു അനന്തായൂർ (ബിജെപി ), സുബ്രഹ്മണ്യൻ ( സിപിഐ),അമീറലി സഖാഫി (എസ് വൈ എസ് എടവണ്ണപ്പാറ സോൺ സെക്രട്ടറി)സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ പനക്കൽ കുഞ്ഞഹമ്മദ്, സജീവ് അനന്തായൂർ,സുരേഷ് കുമാർ, തുടങ്ങിയവർ അനുശോചന യോഗത്തിൽ സംസാരിച്ചു. ബാബു ക്കുളങ്ങര നന്ദി രേഖപ്പെടുത്തി.
**************************************
Demise of Comrade V.S. Achuthanandan: All-Party Silent Procession and Condolence Meeting Held at Vazhakkad
Vazhakkad: All-Party Silent Procession and Memorial Public Meeting Held in Memory of Late Former Chief Minister Comrade V.S. Achuthanandan
Following the demise of former Chief Minister and senior party leader Comrade V.S. Achuthanandan, the CPI(M) Vazhakkad Local Committee organized an all-party silent procession and memorial public meeting at Vazhakkad town.
The condolence meeting began with a welcome address by Faisal, CPI(M) Vazhakkad Local Secretary, and was presided over by A.P. Mohandas, member of the CPI(M) Kondotty Area Committee. Senior party leader M.P. Abdul Ali Master presented the condolence resolution.
Speakers at the event included:
M.K. Noushad, President of Vazhakkad Grama Panchayat
K.M.A. Rahman (Congress)
Shibu Ananthayoor (BJP)
Subrahmanian (CPI)
Ameer Ali Saqafi, Edavannappara Zonal Secretary of SYS
Members of the CPI(M) Vazhakkad Local Committee including Panakkal Kunhahammed, Sajeev Ananthayoor, and Suresh Kumar also spoke during the condolence meeting.
Babu Kulangara delivered the vote of thanks.




