വിരിപ്പാടം. ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി. വീടുകളിലും പൊതു ഇടങ്ങളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക (reduce ), പുനരുപയോഗം (reuse),റീസൈക്ലിങ് (recycle )എന്നിവയെ പറ്റി രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീഡ് കോർഡിനേറ്റർ സി നിമി, അധ്യാപകരായ റിസ്‌വാന,വൈ.പി അബ്ദുറഹ്മാൻ, സമദ് കെ.പി എന്നിവർ നേതൃത്വം കൊടുത്തു.
Virippadam – A paper bag making workshop was organized for parents under the leadership of the SEED Club at Akkode Virippadam A.M.U.P. School. The program aimed to reduce the use of plastic in households and public spaces, and witnessed notable participation from parents.
A class was conducted for the parents on the importance of reducing plastic use, reusing materials, and recycling. Staff Secretary K. Basheer Master inaugurated the workshop. SEED Coordinator C. Nimi, along with teachers Riswana, V.P. Abdurahman, and Samad K.P., led the event.




