26.6 C
Kerala
Monday, June 15, 2026

മദീനത്തുൽ ഉലൂം അറബിക് കോളേജ് ആൻറി റാഗിംഗ് ബോധവൽക്കരണം സംഘടിപ്പിച്ചു

Must read

കൊണ്ടോട്ടി / പുളിക്കൽ: മദീനത്തുൽ ഉലൂം അറബിക് കോളേജ് ആൻറി റാഗിംഗ് സെല്ലിന്റെ കീഴിൽ ഡിഗ്രി വിദ്യാർഥികൾക്കു വേണ്ടി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജയൻ പി ബോധവത്കരണ സെഷൻ ഉദ്ഘാടനം ചെയ്തു. വളർന്നുവരുന്ന വിദ്യാർഥി തലമുറയെ തെറ്റായ പുതിയകാല പ്രവണതകളിൽ നിന്ന് രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ബോധവത്കരണ പരിപാടിയിൽ കോളേജ്

ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. മുഹമ്മദ് ബഷീർ സി കെ അധ്യക്ഷത വഹിച്ചു.

ആൻറി റാഗിംഗ് സെൽ കോർഡിനേറ്ററും അറബിക് വിഭാഗം മേധാവിയുമായ ഡോ. അബ്ദുൽ മുനീർ പൂന്തല, വിദ്യാർഥി പ്രതിനിധി മുർഷിദ് ചെറുവാടി പ്രസംഗിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article