DYFI വാഴക്കാട് മേഖലയിലെ യൂണിറ്റ് സമ്മേളനത്തിന് ചെറുവട്ടൂരിൽ സ. പുഷ്പൻ നഗറിൽ ചെറുവട്ടൂർ യൂണിറ്റ് സമ്മേളനം വിവിധ പരിപാടികളോടെ നടന്നു
കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി എം. സലാഹ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും മേഖല സെക്രട്ടറി ഷജീബ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു യൂണിറ്റ് സെക്രട്ടറിയായി – രഞ്ജിത്ത് P., പ്രസിഡന്റ് – സഗീഷ് K. എന്നിവരെ തെരഞ്ഞെടുത്തു
50 വർഷത്തോളം പഴക്കമുള്ള അപകടഭീഷണി നേരിടുന്ന ചെറുവട്ടൂർ കീബ്രാട്ട് പാലം പുതുക്കി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മേളനം പ്രമേയം പാസാക്കി.
സമ്മേളനം രഞ്ജിത് പതാക ഉയർത്തിയാണ് ആരംഭിച്ചത്. CPIM മാണിയോട്ടുമൂല ബ്രാഞ്ച് സെക്രട്ടറി സി. അയ്യപ്പൻ, CPIM ചെറുവട്ടൂർ ബ്രാഞ്ച് സെക്രട്ടറി എം. റസാഖ്, CITU സെക്രട്ടറി എൻ. അയ്യപ്പൻ തുടങ്ങിയവർ സമ്മേളനത്തിന് അഭിവാദ്യം ചെയ്‌ത് സംസാരിച്ചു.

Neet പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭ്യുദയ് V എന്ന വിദ്യാര്‍ഥിയെ ചടങ്ങിൽ മെമന്റോ നൽകി അനുമോദിച്ചു.




