24.8 C
Kerala
Thursday, April 30, 2026

റോഡരികിലെ അപകട ഭീഷണിയായ മരക്കൊമ്പുകൾ മുറിച്ചുമാറ്റി

Must read

വാഴക്കാട്: പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഇടപെടൽ. മലപ്പുറം ജില്ലാ ട്രോമാകെയർ വാഴക്കാട് സ്റ്റേഷൻ യൂണിറ്റിന്റെ സഹകരണത്തോടെ, എടവണ്ണപ്പാറ മുതൽ ഊർക്കടവ് വരെയുള്ള റോഡിൽ അപകടഭീഷണിയുയർത്തി നിന്നിരുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റലിന് തുടക്കമായി. റോഡിലേക്ക് തൂങ്ങിക്കിടന്നിരുന്ന മര കൊമ്പുകൾ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും നിരന്തരമായ അപകട സാധ്യതയും ആശങ്കയും സൃഷ്ടിച്ചിരുന്നു.

പുലർച്ചെ ആരംഭിച്ച ഈ പ്രവർത്തനത്തിൽ ട്രോമാകെയർ യൂണിറ്റ് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, മറ്റ് സന്നദ്ധപ്രവർത്തകർ എന്നിവർ ഒറ്റക്കെട്ടായി പങ്കെടുത്തു.

പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശത്തെ തുടർന്ന് പൂർണ്ണമായും സേവനസന്നദ്ധതയോടെ ഇതിനായി മുന്നോട്ട് വന്ന ട്രോമാകെയർ അംഗങ്ങളെയും അവർക്ക് സഹായ സഹകരണങ്ങളുമായി കൂടെനിന്ന അൽജമാൽ നാസർ ഉൾപ്പെടെ എല്ലാവരെയും വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് അഭിനന്ദിച്ചു. തുടർന്നും ഇത്തരം സംയുക്ത പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article