24.8 C
Kerala
Thursday, April 30, 2026

വാഴക്കാട് ഗ്രാമപഞ്ചായത്ത് മെഗാ അവാർഡ് ഇവന്റ് പ്രൗഢമായി

Must read

വാഴക്കാട്: വിദ്യാഭ്യാസ മേഖലയിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ നാനൂറോളം വിദ്യാർത്ഥികളെ അനുമോദിച്ച് വാഴക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ പ്രതിഭാനുമോദന പരിപാടിയായിരുന്നു ഇത്.

മുണ്ടുമുഴി സംഗമം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് അധ്യക്ഷനായി. അഡ്വ. ഹാരിസ് ബീരാൻ എം.പി. മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. അബ്ദുറഷീദ് സ്വാഗതം പറഞ്ഞു.

NEET, JEE വിജയികൾ, എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾ, എൻ.എം.എം.എസ്., യു.എസ്.എസ്., എൽ.എസ്.എസ്. വിജയികൾ തുടങ്ങിയവരെയാണ് ചടങ്ങിൽ ആദരിച്ചത്.

കാലവർഷക്കെടുതിയിൽപ്പെട്ടവർക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ് ഷമീന സലീം, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്, മലയിൽ അബ്ദുറഹ്മാൻ, സി.വി. സക്കറിയ, സി കെ കമ്മു, മോട്ടമ്മൽ മുജീബ്, കെ.ഒ. അലി ഹാജി, സി.പി. ബഷീർ, കെ.പി. മൂസക്കുട്ടി, ശിഹാബ് ഊർക്കടവ് എന്നിവർ ആശംസകൾ നേർന്നു. ഷെരീഫ ചിങ്ങംകുളത്തിൽ, സുഹറ വെളുമ്പിലാകുഴി, തറമ്മൽ അയ്യപ്പൻ കുട്ടി, സരോജിനി ഓട്ടുപാറ, കോമളം എം, സാബിറ സലീം. ടി പി അലി അക്ബർ എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article