എടവണ്ണപ്പാറ : ആന്റി ഡ്രഗ് ഡെ പരിപാടികളുടെ മുന്നോടിയായി ചാലിയപ്പുറം ഗവ; ഹൈസ്കൂളിൽ ലഹരിക്കെതിരെ വിദ്യാർത്ഥി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. റിട്ടയർഡ് പോലീസ് ഓഫീസർ അസീസ് കാരിയോട്ട് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി അബൂബക്കർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അലിഅക്ബർ ബാവ അധ്യക്ഷത വഹിച്ചു.

ചാലിയപ്പുറം സ്കൂൾ സാമൂഹ്യ ശാസ്ത്ര സമിതി, എസ് പി സി, ജെ ആർ സി , ലഹരി വിമുക്ത ക്ലബ്ബ് സംയുക്തമായി സംഘടിപ്പിച്ച പ്രതിരോധ സദസ്സിൽ പഞ്ചായത്ത് മെമ്പർ അയ്യപ്പൻ കുട്ടി, എസ് എം സി ചെയർമാൻ നാരായണൻ, പി ടി എ വൈസ് പ്രസിഡന്റ് സി പി ദിവാകരൻ, സീനിയർ അസിസ്റ്റന്റ് ഷൈനി , ഫാത്തിമാബി , ബബിത, ലിജീഷ്, പ്രവീണ സംസാരിച്ചു.
എസ് ആർ ജി കൺവീനർ കെ പി ഫൈസൽ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ നഷീദ ടീച്ചർ നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ ഫ്ലാസ് മോബ് , സിഗ്നേച്ചർ ക്യാംപെയിൻ, പ്രതിജ്ഞ, പോസ്റ്റർ രചന തുടങ്ങിയവയും സ്കൂളിൽ സംഘടിപ്പിക്കുന്നു.




