24.8 C
Kerala
Friday, May 1, 2026

ലഹരി വിരുദ്ധ ദിനത്തിൽ എ എം എം ഹൈസ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു

Must read

പുളിക്കൽ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പുളിക്കൽ എ എം എം ഹൈസ്ക്കൂളിൻ്റെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ ലഹരിവിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. ലഹരിയുടെ കെടുതികളെക്കുറിച്ചും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം നടത്തിയത്.ക്ലബ് ഭാരവാഹികളായ വാഹിദ് കെ , ജുനൈദ് എം വി , റിൻഷാദ് കെ. പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലഹരിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുളള കൂട്ടായ പരിശ്രമം ഉണ്ടാവണം എന്ന ബോധ്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത് എന്ന് അധ്യാപകർ പറഞ്ഞു

 

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article