കൊണ്ടോട്ടി: ഇ..എ.ഇ.എ സ്‌കൂളിൽ സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമായി. ജനാധിപത്യപ്രക്രിയകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുപ്പ് സ്‌കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ക്ലാസ്സ് ലീഡർ എന്നീ പോസ്റ്റിലേക്ക് മത്സരം നടക്കുന്നത്. ഈ വരുന്ന ജൂലൈ 03 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.വിദ്യാർത്ഥികൾ നോമിനേഷൻ പ്രക്രിയ പൂർത്തിയായി ചിഹ്നങ്ങൾ കൈമാറി.ടീച്ചർമാരായബഷീർ തൊട്ടിയൻ ,ഷുഹൈബ,അനസ്. കെ.എം.ഇസ്മായിൽ, ഖദീജ, ജാബിർ അൻസാരി, സമീർ എന്നിവർ നേതൃത്വം നൽകി




