31.8 C
Kerala
Friday, May 1, 2026

ഒലിവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രതിഭകളെ ആദരിച്ചു

Must read

ആക്കോട് ഊർക്കടവ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒലിവ് ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർമാരുടെ മക്കളിൽ നിന്ന് വിവിധമേഖലകളിൽ ഉന്നതവിജയം വരിച്ച വിദ്യാത്ഥിവിദ്യാർത്ഥിനികളെ ഓഫിസ് പരസരത്ത് നടന്ന ചടങ്ങിൽ ആദരിച്ചു ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ ഫ്രഫസർ ഹനീഫ മുഹമ്മദ് ഊർക്കടവ് അദ്ധ്യക്ഷ്യത വഹിച്ച യോഗം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ എം.കെ നൗഷാദ് ഉൽഘാടനം ചെയ്തു.

ട്രസ്റ്റ് രക്ഷാധികാരിയായിരുന്ന പി.എച്ച് അബ്ദുള്ള മാസ്റ്ററുടെ പേരിൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പി.എച്ച് സ്മാരക രണ്ടാമത് അവാർഡ് ഐ.ഐ . ടി സെലക്ഷൻ ലഭിച്ച ട്രസ്റ്റ് ഭാരവാഹി അഡ്വ. എ.എം അഷ്റഫിൻ്റെ മകൻ നവീദ് മുഹമ്മദിനുംമറ്റെരു ഐ.ഐ ടി .ജേതാവ് ട്രസ്റ്റ് മെമ്പർ ഉമർ സാദിഖ് മകൻ സഹൽ പി ടി ക്കും പ്രസിഡണ്ട് സമർപ്പിച്ചു. റഫീക്ക് അഫ്സൽ (ചെയർമാൻ വികസനസ്റ്റാൻഡിംഗ് കമ്മറ്റി), ഷിഹാബ് (വാർഡ് മെമ്പർ), അഡ്വ എ.എം അഷ്റഫ്, ഫൈസൽ ബാവു, നസിം ആക്കോട്, ടി.കെ. മുഹമ്മദ്, ചന്ദ്രൻ മാസ്റ്റർ, അബ്ദുൽഅസീസ്, പറശിരി മുജീബ് എ.എം, അഷ്റഫ് KK ഊർക്കടവ്, സന്തോഷ് ആശാരിക്കൽ ആശംസ അർപിച്ചു. ജ.കൺവീനർ ബീരാൻ ആക്കോട് സ്വാഗതവും
കൺവീനർ ഫൈസൽ ആക്കോട് നന്ദിയും പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article