വാഴക്കാട്: വാഴക്കാട് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട്, സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, ദീർഘകാലം ഡയറക്ടർ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പ്രവാസി കോൺഗ്രസ് സ്ഥാപക നേതാവ്, ട്രേഡ് യൂണിയൻ നേതാവ്, എന്നീ സ്ഥാനങ്ങൾ വഹിക്കുകയും, സന്നദ്ധ – സേവന ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കോൺഗ്രസ്സ് നേതാവ് സി.എം.എ റഹ്മാൻ അനുസ്മരണം വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് വെച്ച് സംഘടിപ്പിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും, കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ടുമായ എ.പി. അനിൽകുമാർ MLA ഉൽഘാടനം ചെയ്തു. KPCC സെക്രട്ടറി കെ.പി. അബ്ദുൽ മജീദ് അനുസ്മരണ പ്രഭാഷണം നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷതവഹിച്ചു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ സി.എ.കരീം.പി.രവീന്ദ്രനാഥ് എന്നിവർ ചേർന്ന് മണ്ഡലം കമ്മറ്റിയുടെ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.എം.എ റഹ്മാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ: കെ.പി മുജീബ്റഹ്മാൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി.കെ മുരളീധരൻ, ട്രഷറർ ഒ. വിശ്വനാഥൻ, സേവാദൾ ജില്ല പ്രസിഡണ്ട് പി. സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന സലീം, മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ആമിന ആലുങ്ങൽ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.കെ കമ്മു തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി മുസ്തഫ വാഴക്കാട് സ്വാഗതവും, വാർഡ് കോൺഗ്രസ് പ്രസിഡൻറ് അഷ്റഫ് മലടിഞ്ഞിയിൽ നന്ദിയും പറഞ്ഞു.

DCC മെമ്പർ എം.മാധവൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഹമീദ് ഊർക്കടവ്, കെ.പി. രവീന്ദ്രൻ മാസ്റ്റർ, ശ്രീദാസ് വെട്ടത്തൂർ, കെ.ടി.ഷിഹാബ് പോഷക സംഘടന നേതാക്കളായ മാനുട്ടി കുനിക്കാടൻ, ബാബു എടക്കണ്ടി, അഡ്വ: സുനൂബിയ, സുബൈർ പുൽപറമ്പിൽ, സുനിൽകുമാർ നൂഞ്ഞിക്കര , അബൂബക്കർ മാസ്റ്റർ കാളൂർ, സി.പി.അബൂബക്ക പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ അബ്ദുൽ റഷീദ്, ർ ,ടി.അയ്യപ്പൻകുട്ടി, ചന്ദ്രമതി മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ എം.മുഹമ്മദ് ബഷീർ , പി.കെ.ആലിക്കോയ, സി.സുനിൽകുമാർ, സതീഷൻ, പഞ്ചായത്ത് മെമ്പർ പി.ടി. വസന്തകുമാരി , വാർഡ് – ബൂത്ത് പ്രസിഡണ്ടുമാർ, പോഷക സംഘടന മണ്ഡലം നേതാക്കൾ എന്നിവർ നേതൃത്വം നൽകി




