കോൺഗ്രസ് വിട്ട് സി.പി.ഐ.എംൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച എ.പി.ഷബീറലിക്ക് കണ്ണത്തുംപാറ ഈസ്റ്റ്-വെസ്റ്റ് ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. കണ്ണത്തും പാറ സി.പി.ഐ.എം. ഓഫീസിൽ നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.രാജഗോപാലൻ മാസ്റ്റർ രക്തപതാക കൈമാറി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.
എരിയാ കമ്മിറ്റിയംഗം എ.പി. മോഹൻദാസ് , സി. ഭാസ്കരൻ മാസ്റ്റർ , വി.കെ. അശോകൻ , എ.കെ. ഷമീർ സംസാരിച്ചു. ഷബീറലി സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് സംസാരിച്ചു. സി.പി. കുഞ്ഞുണ്ണി സ്വാഗതം പറഞ്ഞു. എ.സി. മുഹമ്മദ് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു കെ.രാജൻ നന്ദി പറഞ്ഞു




