24.8 C
Kerala
Thursday, April 30, 2026

ലൈബ്രറിക്ക് അറുപത് ഗ്രന്ഥങ്ങൾ നല്കി ജലീൽ മാസ്റ്ററുടെ മാതൃക

Must read

കൂളിമാട് : ഇംഗ്ലീഷിലുള്ള ശാസ്ത്ര ഗണിതശാസ്ത്ര ഭാഷാ ശാസ്ത്ര പൊതുവിജ്ഞാന റഫറൻസ് ഗ്രന്ഥങ്ങളും മലയാള ഇസ്ലാമിക പുസ്തകങ്ങളുമുൾപ്പെടെ അറുപത് ഗ്രന്ഥങ്ങൾ ക്രെസ്റ്റ് കൂളിമാട് ലൈബ്രറിക്ക് നല്കി എം പി അബ്ദുൽ ജലീൽ മാസ്റ്റർ മാതൃകയായി. ലൈബ്രറി ഒന്നാം വാർഷികത്തിൽ പുസ്തക ശേഖര കേമ്പയിൻ ഭാഗമായാണ് അദ്ദേഹം സംഭാവന നല്കിയത്. ലൈബ്രറിക്കു വേണ്ടി മജീദ് കൂളിമാട് ഏറ്റുവാങ്ങി. ക്രെസ്റ്റ് വർക്കിംഗ് ചെയർമാർ കെ ടി എ നാസർ അധ്യക്ഷനായി. ടി.വി.ഷാഫി മാസ്റ്റർ, കെ.എ.റഫീഖ്, എം പി ജിഫിൻ,കെ.മുജീബ്, ടി. സഫറുള്ള , വി.ബഷീർ സംബന്ധിച്ചു. കോഴിക്കോട് വനിതാ പോളിടെക്നിക്ക് റിട്ട. ലക്ചററായ ജലീൽ മാസ്റ്റർ എഞ്ചിനിയറിംഗ് ശാഖകളിലെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കെ എം സി ടി പോളിടെക്നിക്ക് ബയോമെഡിക്കൽ എഞ്ചിനിയറിംഗ് വിഭാഗം മേധാവിയുമാണ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article