28.7 C
Kerala
Monday, June 15, 2026

അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ ട്രെയിനരെ വോട്ടേഴ്സ് വോയ്സ് ആദരിച്ചു

Must read

കൊണ്ടോട്ടി: അന്താരാഷ്ട്ര യോഗദിനത്തിൽ ചിറയിൽ ചുങ്കം യോഗ ട്രെയിനർ അസ്ക്കർ അമ്പാട്ടിനെ വോട്ടേഴ്സ് വോയ്സ് കൊണ്ടോട്ടി ആദരിച്ചു.ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലത്ത്, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ ഒരു മികച്ച മാർഗമായി കാണേണ്ടതുണ്ടെന്ന് വോട്ടേഴ്സ് വോയ്സ് പ്രസിഡൻ്റ് റസാക്ക് കൊളങ്ങരത്തൊടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

നഗരസഭ ചിറയിൽ കൗൺസിൽ അംഗം കെ.പി സൽമാൻ അധ്യക്ഷത വഹിച്ചു.യോഗ പരിശീലിക്കുന്നതിലൂടെ ശരീരത്തിന് വഴക്കം, ബലം, ഊർജ്ജം എന്നിവ ലഭിക്കുന്നുവെന്നും നടുവേദന, സന്ധിവേദന, മോശം ഭാവം ഉറക്കമില്ലായ്മ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് യോഗ ട്രെയിനർ അസ്ക്കർ അമ്പാട്ട് മുഖ്യ പ്രസംഗത്തിൽ പറഞ്ഞു.ഇളനീർക്കര കൗൺസിൽ അംഗം കെ.സി.മൊയ്തീൻ, എൻ.വി.പ്രകാശ്, കെ.പി.മൊയ്തുഹാജി, ഹംസ പുത്തലത്ത്, റഷീദ് ബങ്കാളത്ത്, ഷുഹൈബ് ചിറയിൽ, അസയിനാർ കാരിമുക്ക്, കെ.പി.സാനു, നസീർ തറയിട്ടാൽ, അധ്യാപകരായ പത്മകുമാരി, വീരാൻകുട്ടി, നൗഷാദ് മേലേപറമ്പ് തുടങ്ങിയവർ സംസാരിച്ചു.വിവിധ കലാ സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article