കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ആരോഗ്യ ഭേരി ‘അനാമയ’ പദ്ധതിയുടെ വാഴക്കാട് പഞ്ചായത്ത്തല ഔപചാരിക ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആരിഫ വി. നിർവഹിച്ചു.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ എം സ്വാഗതം ആശംസിച്ചു .
MVR കാൻസർ സെൻറർ ഓങ്കോളജി ഡിപ്പാർട്ടുമെൻ്റ് ഹെഡ് ഡോ. നിർമൽ. സി. ഫീൽഡ് തല കാൻസർ സ്ക്രീനിംഗ് പരിശീലനത്തിന് നേതൃത്വം നൽകി.
വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസിഡർ ഡോ. അനു കോശി ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നൽകി , വാഴക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം കെ നൗഷാദ് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ വാഴക്കാട് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.എ മുംതാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിഷ മാരാത്ത്, വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
കിഡ്നിരോഗം സ്ട്രോക്ക് എന്നീ രോഗങ്ങളുടെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട പള്ളിക്കൽ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് ശ്രീ മുഹമ്മദ് റൗഫ് സംസാരിച്ചു
ചടങ്ങിൽ വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് ബി നന്ദി ആശംസിച്ചു




