ഊർക്കടവ് : മതനിരപേക്ഷ കേരളത്തെ സംരക്ഷിക്കുക, സംഘപരിവാറിന് കീഴടങ്ങുന്ന യുഡിഎഫ് ഗവൺമെൻറിനെതിരെ സി പി ഐ എം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊർക്കടവിൻ പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചു.

സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം റിയാസുദ്ധീൻ പാലക്കാട് വിശദീകരണയോഗം ഉദ്ഘാടനം നിർവഹിച്ചു.സിപിഐഎം പാലക്കാട് ലോക്കൽ കമ്മിറ്റി അംഗം ശ്രീകാന്ത് സ്വാഗതം പറഞ്ഞു.സിപിഐഎം വഴക്കട ലോക്കൽ സെക്രട്ടറി ഫൈസൽ അധ്യക്ഷത വഹിച്ചു.

സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ എ പി മോഹൻദാസ്, പി സി നൗഷാദ്,അബ്ദുൽ അലി മാസ്റ്റർ,പനക്കൽ കുഞ്ഞഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.





