ചേലേമ്പ്ര: അധ്യാപക ദിനത്തോടനുബന്ധിച്ച് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ റിട്ടയർ ചെയ്ത അധ്യാപകരെ ആദരിച്ചു. സെപ്റ്റംബർ 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഇടിമുഴിക്കൽ ഓപ്പൺ ജിമ്മിൽ നടന്ന ‘ബാലസഭ മൂന്നാം വാർഡ് സംഗമം’ പരിപാടിയിലാണ് അധ്യാപകർക്ക് ആദരവ് നൽകിയത്.

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ എ.ഡി.എസ് (ADS) മൂന്നാം വാർഡിന്റെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത്.
വാർഡിലെ റിട്ടയർ ചെയ്ത അധ്യാപകരായ അബ്ദുൽ ലത്തീഫ്, അബ്ദുള്ള എം.വി, പ്രവീൺകുമാർ, ഹഫ്സത്ത്, നഫീസ എൻ.കെ എന്നിവരെയാണ് ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചത്.

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത സുനി, മൂന്നാം വാർഡ് മെമ്പർ പി. അബ്ദുൽ റഷീദ്, ബാലസഭ ആർ.പി (RP) ബ്രിജിത എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ‘നമ്മളെ cute മൂന്നാം വാർഡ്’ എന്ന ആശയത്തിലൂന്നിയാണ് കുടുംബശ്രീയുടെയും ബാലസഭയുടെയും ആഭിമുഖ്യത്തിൽ ഈ വാർഡ് സംഗമം ഒരുക്കിയത്. കുട്ടികളുടെ സർഗ്ഗശേഷിയും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങളും ബാലസഭയുടെ ഭാഗമായി നടന്നു.




