എടവണ്ണപ്പാറ : സുരക്ഷയും ക്ഷേമവും ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തി സാമൂഹ്യ ക്ഷേമപെൻഷൻ അട്ടിമറിച്ച യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ കെ എസ് കെ ടി യു എടവണ്ണപ്പാറ, വാഴക്കാട് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഴക്കാട് വില്ലേജ് ഓഫീസിനു മുന്നിൽ ബഹുജന മാർച്ച് ധർണ്ണയും സംഘടിപ്പിച്ചു.

മാർച്ച് സിഐടിയു മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു.ടി കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി സുനിത അധ്യക്ഷത വഹിച്ചു.

സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എ പി മോഹൻദാസ്,സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി ഫൈസൽ,പനക്കൽ കുഞ്ഞഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു.





