ചീക്കോട്: VBGRAMG പദ്ധതിപ്രകാരം എല്ലാ വാർഡുകളിലും തൊഴിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് NREG വർക്കേഴ്സ് യൂണിയൻ ചീക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ മെമ്പർമാരുടെ സാന്നിധ്യത്തിൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
കഴിഞ്ഞ രണ്ടു മാസമായി ഗ്രാമപഞ്ചായത്തിലെ തൊഴിലാളികൾ തൊഴിലില്ലാതെ പ്രയാസപ്പെടുകയാണ്.
2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന VBGRAMG പദ്ധതിപ്രകാരം തൊഴിലുറപ്പ് തൊഴിലാളികൾക്ക് വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഉപ്പാക്കുക.
പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പദ്ധതിപ്രകാരമുള്ള പണികൾ ഉടൻ തന്നെ ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക.
രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ സാധിക്കാത്ത പക്ഷം നിയമപ്രകാരമുള്ള തൊഴിലില്ലായ്മ വേതനം നൽകുക.
എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്
NREG വർക്കേഴ്സ് യൂണിയൻ ചീക്കോട് പഞ്ചായത്ത് കമ്മറ്റിക്ക് വേണ്ടി യൂണിയൻ സെക്രട്ടറിയും കരിമ്പിൽ വാർഡ് മെമ്പറുമായ യാസിറ തെക്കും കോളിൽ നിവേദനം കൈമാറി. മെമ്പർമാരായ നുസൈബ, അബ്ദുൽ മജീദ് പിപി എന്നിവർ സംബന്ധിച്ചു.




