24.8 C
Kerala
Monday, August 10, 2026

സ്വാതന്ത്ര്യ ദിന ആഘോഷം; ഡിവൈഎഫ്ഐയും അനന്തായൂർ ഫിനിക്സ് ലൈബ്രറിയും സംയുക്തമായി ക്വിസ് ക്വിസ് മത്സരം സംഘടിപ്പിച്ചു

Must read

അനന്തായൂർ:സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ അനന്തായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫീനിക്സ് ലൈബ്രറിയിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

മത്സരത്തിൽ അവനിക ഒന്നാം സ്ഥാനവും, സ്മൃതി രണ്ടാം സ്ഥാനവും, ആഷ്നി മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം ഡി.വൈ.എഫ്.ഐ യൂണിററ് സെക്രട്ടറി രാജൻ നിർവഹിച്ചു.

ഡി.വൈ.എഫ്.ഐ അംഗം മിഥുൻ, ഫീനിക്സ് ലൈബ്രേറിയൻ രജനി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആരതി പരിപാടിക്ക് നേതൃത്വം നൽകി.

സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രവും ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട അറിവുകളും കുട്ടികളിലേക്ക് എത്തിക്കുന്നതിനും മത്സരബോധത്തോടൊപ്പം വിജ്ഞാനം വളർത്തുന്നതിനും പരിപാടി സഹായകമായി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article