ഗ്രാമ പഞ്ചായത്തുകൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ തീരുമാനത്തിനെതിരെ CPIM ചീക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം കെ. ഭാസ്കരൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. വി. സരോജിനി അധ്യക്ഷത വഹിച്ചു. എൻ. അയ്യപ്പൻകുട്ടി, പ്രതിപക്ഷ കക്ഷി നേതാവ് . എ വേലായുധൻ എന്നിവർ സംസാരിച്ചു.
നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത
പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫീസ് ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു.
ചീക്കോട് ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ മെമ്പർമാരായ പി. പി അബ്ദുൾ മജീദ്, യാസിറ ടികെ, നുസൈബ, പാർടി ലോക്കൽ കമ്മറ്റി അംഗങ്ങളായ എ. രാധാകൃഷ്ണൻ, ടി.സി. ചെറിയാത്തൻ, പി. അഹമ്മദ്കുട്ടി, ഒ.എ. കുട്ടൻ, പി. ബിനീഷ്, DYFI ചീക്കോട്മേഖല സെക്രട്ടറി വിമേഷ് തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പി.എ. മുസ്തഫ സ്വാഗതവും എം. അലി നന്ദിയും പറഞ്ഞു.






